റാന്നി: അങ്ങാടി പഞ്ചായത്തിലെ
ഏഴോലി മുതൽ നസ്രത്ത് പള്ളിപ്പടിവരെയുള്ള
20 സ്ട്രീറ്റ് ബൾബുകൾ നാട്ടുകാരുടെ സഹായത്താൽ
മാറ്റി ഇട്ടു.
കഴിഞ്ഞ 4 മാസത്തിലധികമായി പ്രകാശിക്കാതെ കിടന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പണം മുടക്കി ബൾബുകൾ മാറിയത്.
കഴിഞ്ഞ ദിവസം റോഡിൻ്റെ ഇരുവശത്തും വളർന്ന കാടുകൾ മിഷൻ ഉപയോഗിച്ച് നാട്ടുകാർ തന്നെ വെട്ടി തെളിച്ചിരുന്നു.
18000 രൂപയാണ്
രണ്ടു പ്രവർത്തനങ്ങൾക്കായി നാട്ടുകാർക്ക് ചിലവായത്.