പുരുഷ ലൈംഗിക തൊഴിലാളികൾ, സെക്സ് ഡാൻസ്, മസാജ് പാർലർ, ഡാൻസ് ബാറുകൾ എന്നിവ സ്ത്രീകൾക്കായി ഒരുക്കിവെച്ചിരിക്കുന്ന ടൂറിസം കേന്ദ്രമാണ് ആഫ്രിക്കയിലെ ഗാംബിയ. ഗാംബിയയിലെ പുരുഷന്മാരാണ് സ്വന്തം ഫോട്ടോ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നത്.’ഹോളിഡേ റൊമാൻസ്, ലോങ് ടേം റിലേഷൻ’ ആവശ്യമുള്ള സ്ത്രീകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ വഴിയരികിൽ കാണാം. ആഫ്രിക്കൻ യുവക്കളുടെ സൗഹൃദത്തിനായി ലക്ഷത്തിലേറെ വിദേശ വനിതകൾ ഓരോ വർഷവും ഗാംബിയയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.
‘സെനെഗാംബിയ സ്ട്രിപ്പ്’ എന്നറിയപ്പെടുന്ന തീരമേഖലയാണ് ഇവിടുത്തെ ലൈംഗിക ടൂറിസത്തിന് ഏറെ ജനപ്രിയമായ പ്രദേശങ്ങളിലൊന്ന്. ഇവിടുത്തെ തെരുവുകളിൽ ‘ബംസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന പുരുഷ ലൈംഗികത്തൊഴിലാളികളെ കാണാം. അധികം പ്രായമില്ലാത്ത, ചെറുപ്പക്കാരായ യുവാക്കൾക്കാണ് കൂടുതൽ ഡിമാൻഡ്.
യൂറോപ്പിൽ നിന്നുമാണ് ഇവിടേക്ക് കൂടുതലും സെക്സ് ടൂറിസ്റ്റുകൾ ഒഴുകിയെത്തുന്നത്. മധ്യവയസ്കരായ, യൂറോപ്യൻ സ്ത്രീകൾ ഹോളിഡേ റൊമാൻസിനും നൈറ്റ് സ്റ്റാൻഡുകൾക്കുമെല്ലാമായി ഗാംബിയയെ ഒരു ആശ്രയ സ്ഥാനമായി കാണുന്നു. വീസയ്ക്കായി വിവാഹം കഴിക്കുന്നതു പോലുള്ള തട്ടിപ്പുകളും ഇതിനിടെ ധാരാളം അരങ്ങേറുന്നുണ്ട്. യൂറോപ്യൻ സ്ത്രീകളെ പ്രണയത്തിന്റെ പേരിൽ പറ്റിച്ച് പണം അടിച്ചുമാറ്റുന്ന റാക്കറ്റുകളും ഇവിടെ സജീവമാണ്.
ഗാംബിയയിൽ ലൈംഗിക ടൂറിസത്തിൻറെ വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ഘടകം അവിടുത്തെ ദാരിദ്ര്യമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇവിടത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം പേർക്കും ഒരു ദിവസം 1.25 ഡോളറിൽ താഴെയാണ് വരുമാനം. ആവശ്യമായ തൊഴിലവസരങ്ങൾ ഇല്ല. അങ്ങനെയൊരു സന്ദർഭത്തിൽ സ്വന്തം ശരീരം തന്നെ അവർ മൂലധനമായി കാണുന്നു. പണം, സമ്മാനങ്ങൾ, യൂറോപ്പിലേക്ക് കുടിയേറാനുള്ള വിസ എന്നിവ നേടുന്നതിനുള്ള മാർഗമായി ഗാംബിയൻ പുരുഷന്മാർ പാശ്ചാത്യ വനിതാ വിനോദസഞ്ചാരികളോട്‘തന്ത്രപരമായ ലൈംഗികത’ പ്രയോഗിക്കുന്നു.
ലൈംഗിക ടൂറിസത്തിന്റെ കേന്ദ്രമായി രാജ്യം മാറുന്നതിനോട് ഗാംബിയൻ സർക്കാരിന് അത്ര യോജിപ്പില്ല. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ നടത്തുന്നുണ്ടെങ്കിലും ടൂറിസം എന്നത് സമ്പദ്‍വ്യവസ്ഥയുടെ ഒരു പ്രധാനഘടകമായതിനാൽ കടുത്ത നടപടികൾ കൈക്കൊള്ളുക പ്രായോഗികമല്ല. അതുകൊണ്ടുതന്നെ തായ്‍ലൻഡിലും ജമൈക്കയിലുമൊക്കെ കാണുന്നതുപോലെയുള്ള തരം ലൈംഗിക ടൂറിസം ഇവിടെയും വളർന്നു കൊണ്ടേയിരിക്കുന്നു.
കരീബിയൻ ദ്വീപസമൂഹത്തിലുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്, ആംസ്റ്റർഡാം, സ്പെയിൻ, നെതർലൻഡ്സ്, ബ്രസീൽ, ഫിലിപ്പീൻസ്, ബാർബഡോസ്, ക്യൂബ എന്നിവയും ലൈംഗിക ടൂറിസം പ്രോത്സാഹിപ്പിക്കുന്ന മറ്റു ചില രാജ്യങ്ങളാണ്. സ്റ്റാഗ് ഹോളിഡേ, ഡാൻസ് പാർട്ടി എന്നിവ പോലുള്ള പരിപാടികളുമായി നെതർലൻഡ്സിൽ ലൈംഗിക ടൂറിസം നിയമപരമായി അംഗീകൃതമാണ്. സ്പെയിനിലെ മാഡ്രിഡ്, ഇബിസ, ബാർലസലോണ നഗരങ്ങളിൽ ചുവന്ന തെരുവുകൾ കാണാം. ലൈംഗിക ടൂറിസം നിരുത്സാഹപ്പെടുത്തുന്ന ബ്രസീലിലാണ് കഴിഞ്ഞ അൻപതു വർഷത്തിനിടെ ലോകത്ത് ഏറ്റവുമധികം ലൈംഗിക ടൂറിസം വികസിച്ചത്. ഫിലിപ്പീൻസിലെ മനിലയിലുള്ള ഒലോങാപോ, ഏയ്ഞ്ചലസ് നഗരങ്ങളിലെ മസാജ് പാർലറുകൾ പ്രസിദ്ധമാണ്.
തായ്‌ലൻഡിന്റെ ആകെ വരുമാനത്തിൻറെ അൻപതു ശതമാനം ടൂറിസം മേഖലയിൽ നിന്നാണ്. ലൈംഗിക ടൂറിസം തഴച്ചു വളരുന്ന പട്ടായ, ഫുക്കറ്റ്, പഠോങ് തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരമേഖലയുടെ നെടുംതൂണുകളാണ്.