തിരുവനന്തപുരം:കുറഞ്ഞ ചെലവില്‍ വീട് നിർമ്മിച്ച് നൽകുമെന്ന ഫേസ്ബുക്ക് പരസ്യം വഴി കോടികൾ തട്ടിയ ആൾ അറസ്റ്റിൽ.പോത്തൻകോട് സ്വദേശി ദിനദേവനാണ് അറസ്റ്റിലായത്.
ഇയാള്ക്കൊപ്പമുള്ളവര്ക്കായുള്
വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് സാരഥി കണ്‍സ്ട്രക്ഷൻ, സ്‌നേഹം ഗ്ലോബല്‍ ഫൗണ്ടേഷൻ എന്നീ പേരുകളിലായാണ് വീട് വെച്ച് നല്‍കാമെന്ന വ്യാജേന ഫേസ്ബുക്കില്‍ പരസ്യം നല്‍കിയത്. ഇത് കണ്ട പലരും വീട് വെച്ച് ലഭിക്കുന്നതിനായി കരാറിലും ഏര്‍പ്പെട്ടു. പലരില്‍ നിന്നും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയും ഇയാൾ കൈക്കലാക്കിയിരുന്നു. 104 പേരില്‍ നിന്നും പണം തട്ടിയെടുത്തതായാണ് കേസ്.
ഫേസ്ബുക്കിലൂടെ എത്തുന്ന ഫോണ്‍ നമ്ബരുകള്‍ ഉപയോഗിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. ശേഷം ഇതില്‍ നിന്നും ഓരോ കക്ഷിയും നല്‍കുന്ന പ്ലാനിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തും. ഇതിന് ശേഷം 14,000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യുകയും രസീത് നല്‍കുകയും ചെയ്യും. പിന്നാലെ വീട് വെക്കണമെന്ന് ആവശ്യപ്പെട്ടവരുടെ സ്ഥലം സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ രേഖപ്പെടുത്തും. ഗൂഗിള്‍ പേ മുഖേനയാണ് പണം കൈക്കലാക്കിയിരുന്നത്.
പരാതിക്കാരിയായ മൃദുലയുടെ വീട്ടില്‍ നിന്നും വീടുവെക്കുമ്ബോള്‍ തടസ്സമാകും എന്ന് പറഞ്ഞ് പ്രതി മാവ്, പ്ലാവ് എന്നിവ മുറിച്ചുകൊണ്ട് പോകുകയും ചെയ്തു.ആ പണം പോലും ഉടമയ്ക്ക് നൽകിയതുമില്ല.