KeralaNEWS

വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി കൊച്ചി ലുലു മാളിലെ ഹാങ്ങിങ് പൂക്കളം

കൊച്ചി:വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി കൊച്ചി ലുലു മാളിലെ ഹാങ്ങിങ് പൂക്കളം.ഓണാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലുമാളില്‍ സന്ദര്‍ശകര്‍ക്കായി തയാറാക്കിയ ഹാങ്ങിങ് പൂക്കളമാണ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്.

വര്‍ണ്ണ വിസ്മയം ഒരുക്കി മാളിലെ സെൻട്രല്‍ ഹാളിലാണ് ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഈ പൂക്കളത്തിനുള്ളത്.കൃത്രിമ പൂക്കളാണ് ഈ ഹാങ്ങിങ് പൂക്കളത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 35-ലേറെ ആളുകള്‍ ചേര്‍ന്ന് എട്ട് ദിവസം കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ജിഐ പൈപ്പുകളില്‍ പോളിഫോമും വിനെയ്ല്‍ പ്രിന്റും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ശേഷം ഇത് നാല് വലിയ വടങ്ങളില്‍ കോര്‍ത്ത് ഉയര്‍ത്തുകയായിരുന്നു. 25 മീറ്റര്‍ വീതമുള്ള മൂന്ന് ഇരുമ്ബ് ചങ്ങലകളിലായാണ് പൂക്കളം തൂക്കിയത്. താഴെയുള്ള കഥകളി രൂപവും മുകളിലായുള്ള ഓണത്തപ്പനും ഹാങ്ങിങ് പൂക്കളത്തെ കൂടുതല്‍ മനോഹരമാക്കി.

Signature-ad

ഇതോടെ ഒരൊറ്റ വേദിയില്‍ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളമെന്ന വേള്‍ഡ് റെക്കോര്‍ഡ് യൂണിയൻ സര്‍ട്ടിഫിക്കറ്റ് ലുലു മാളിന് സ്വന്തമാകുകയായിരുന്നു. ഓണഘോഷത്തിന്റെ മനോഹരമായ ദൃശ്യം വരച്ചിടുന്നതാണ് ഹാങ്ങിങ് പൂക്കളമെന്ന് വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയൻ വ്യക്തമാക്കി. ലുലു മാളില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് റെക്കോഡ്‌സ് യൂണിയൻ പ്രതിനിധി ക്രിസ്റ്റഫര്‍ ടെയ്‌ലര്‍ ക്രാഫ്റ്റ് ലുലുവിന് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ സര്‍ട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.

Back to top button
error: