KeralaNEWS

പുറത്തുനിന്നും വൈദ്യുതി വാങ്ങണം; നിരക്ക് കൂട്ടേണ്ടി വരും:വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം:വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദേശം നല്‍കിയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ രണ്ട് മാസം മുൻപേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍ മഴ കുറഞ്ഞതാണ് വൈദ്യുതി ലഭ്യതയ്ക്ക് വെല്ലുവിളിയായതെന്നും മന്ത്രി പറഞ്ഞു.

Back to top button
error: