CrimeNEWS

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടന്നപ്പോൾ കാണാൻ ചെന്നില്ല, ജാമ്യത്തിന് സഹായിച്ചില്ല; അയൽവാസിയെ ആക്രമിച്ച കേസിൽ 69 കാരൻ അരുവിക്കുഴിയിൽ അറസ്റ്റിൽ

പള്ളിക്കത്തോട്: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ 69 കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര വീട്ടിൽ ജോർജ് റ്റി.ജെ (69) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 6.30 മണിയോടുകൂടി സുഹൃത്തും അകന്ന ബന്ധുവുമായ ഫിലിപ്പോസ് എന്നയാളെ അരുവിക്കുഴിയിൽ ഉള്ള സെൻമേരിസ് ചർച്ചിന്റെ പാരിഷ് ഹാളിന് സമീപം വച്ച് ആക്രമിക്കുകയായിരുന്നു.

ജോർജ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടന്ന സമയം ഫിലിപ്പോസ് കാണാൻ ചെന്നില്ല എന്നും കൂടാതെ ഇയാളെ ജാമ്യത്തിൽ ഇറക്കാൻ സഹായിച്ചില്ല എന്ന കാരണത്തിലുള്ള വിരോധം മൂലം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളുടെ നേരെ വീശുകയും, മൂക്കിൽ കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്. ഓ ഹരികൃഷ്ണൻ കെ. ബി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: