KeralaNEWS

ഓണസമ്മാനം;മൂന്നാര്‍-ബോഡിമെട്ട് റോഡ് ഈ മാസം 17 ന് തുറന്നു കൊടുക്കും

ഇടുക്കിയുടെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡ് ഈ മാസം 17 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും.

381.76 കോടി ചിലവഴിച്ചാണ് 42 കിലോമീറ്റര്‍ റോഡിൻ്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2017 ല്‍ നിര്‍മാണ ജോലികള്‍ തുടങ്ങി. നാല് മീറ്റര്‍ റോഡിന്റെ വീതി പതിനഞ്ച് മീറ്ററായി കൂട്ടി. റോഡ് കടന്ന് പോകുന്ന മൂന്നര കിലോമീറ്റര്‍ വനഭൂമിയാണ്. ദേവികുളം ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞതും വനം വകുപ്പുന്നയിച്ച നിയമപ്രശ്നങ്ങളുമെല്ലാം അതിജീവിച്ചായിരുന്നു നിര്‍മാണം.

കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ റോഡിൻ്റെ നവീകരണം ആറ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ജില്ലയിലെ ആദ്യ ടോള്‍പ്ലാസയും പ്രവര്‍ത്തന സജ്ജമായി.

Back to top button
error: