മുംബൈ:കേരളത്തിലെ എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്ട്രയും.മഹാരാഷ്ട്ര ട്രാൻസ്പോര്‍ട്ട് കമീഷണര്‍ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കേരളത്തിൽ എത്തി.
കെല്‍ട്രോണ്‍ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂര്‍ത്തി, അഡീഷണല്‍ ട്രാൻസ്പോര്‍ട്ട് കമീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് എൻഫോഴ്സ്മെന്റ് ഓഫീസില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് പദ്ധതിയുടെ സാങ്കേതിക വശങ്ങളും മനസ്സിലാക്കി.
മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ എഐ കാമറ സ്ഥാപിക്കാൻ ആലോചിക്കുന്നതായും ട്രാൻസ്പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞതാണ് മഹാരാഷ്ട്ര ഗതാഗതവകുപ്പിനെ ആകര്‍ഷിച്ചത്.ജൂണില്‍ കര്‍ണാടകത്തില്‍നിന്നും ജൂലൈയില്‍ തമിഴ്നാട്ടില്‍നിന്നുമുള്ള ഉദ്യോഗസ്ഥസംഘവും എഐ ക്യാമറ സംവിധാനം പഠിക്കാൻ സംസ്ഥാനത്ത് എത്തിയിരുന്നു.