കഴക്കൂട്ടത്താണ് സംഭവം. വീട്ടുമുറ്റത്തെത്തിയ മൂര്‍ഖൻ പാമ്ബിനെ നേരിടുന്നതിനിടയിലാണ് വീട്ടിലെ വളര്‍ത്തുനായകളായ ഗുണ്ടുവിനും ഓറിയോയ്‍ക്കും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത്.തിരുവനന്തപുരത്തെ വെറ്ററിനറി ഡോക്ടറായ ബി. മോഹനചന്ദ്രന്‍റെ വളര്‍ത്തുനായകളാണ് ഗുണ്ടുവും ഓറിയോയും.
ഇരുവരും ഒരുമിച്ച് വളര്‍ന്നവരാണ്. ഊണിലും ഉറക്കത്തിലും എല്ലാം കൂടെ ഉണ്ടായിരുന്നവര്‍. എന്നാല്‍, ഇപ്പോള്‍ ഇരുവരും മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച്. ഡോക്ടര്‍ മോഹനചന്ദ്രന്റെ വീട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ഒരു മൂര്‍ഖൻ പാമ്ബിനെ കണ്ടത്.ബാലചന്ദ്രന്റെ ഭാര്യ മഞ്ജു മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്.പാമ്ബിനെ കണ്ടതോടെ മഞ്ജു ഉച്ചത്തിൽ അലച്ചു.ഈ സമയം കൊണ്ട് ഗുണ്ടുവും ഓറിയോയും അതിന് നേരെ ചാടിവീണു കഴിഞ്ഞിരുന്നു. നായകളില്‍ ഒന്ന് പാമ്ബിന്റെ വാലും മറ്റൊന്ന് തലയും കടിച്ചെടുത്തു. എന്നാലും, പാമ്ബ് തിരികെ നായകളെയും അക്രമിച്ചു.അല്‍പനേരത്തിനകം പാമ്ബ് ചത്തു. എന്നാല്‍, പാമ്ബിന്റെ അക്രമണത്തെ തുടര്‍ന്ന് നായകളും പിന്നീട് ചാകുകയായിരുന്നു.
ഗുണ്ടു ആ വീട്ടിലേക്ക് തനിയെ കടന്നു വന്ന നായയായിരുന്നു. ഓറിയോയെ മോഹനചന്ദ്രന്റെ മകൻ വഴിയില്‍ നിന്നും കൂട്ടിക്കൊണ്ടു വന്നതും. അന്നുമുതല്‍ ഗുണ്ടുവും ഓറിയോയും പിരിയാത്ത കൂട്ടുകാരായി. ഒടുവില്‍ വീട്ടുകാരെയും നാട്ടുകാരെയും വേദനയിലാഴ്ത്തി അന്ത്യയാത്രയിലും അവര്‍ ഒരുമിച്ച്…