കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകും.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവര്ത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നല്‍കുക. ഇതിനായി ഇവര്‍ പാമ്ബാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയിട്ടുണ്ട്.
പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്ബാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നല്‍കുക. പാമ്ബാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിക്കാൻ ചാണ്ടി ഉമ്മൻ എത്തുക