LIFEMovie

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന നിയമങ്ങൾ വ്യാജ കേസുകൾ ഫയൽ ചെയ്യാനായി ഉപയോഗിക്കപ്പെടുന്നു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൽക്കത്ത: ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഉണ്ടാകുന്ന ക്രൂരതകൾ നേരിടാനായി കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നതായി കൽക്കത്ത ഹൈക്കോടതി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന നിയമമാണെങ്കിലും ഇപ്പോൾ അത് വ്യാജ കേസുകൾ ഫയൽ ചെയ്യാനായി ഉപയോഗിക്കപ്പെടുന്നു. സമൂഹത്തിലെ സ്ത്രീധനം സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിനായിരുന്നു ഈ നിയമമെന്നും ജസ്റ്റിസ് ശുഭേന്ദു സാമന്തയുടെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ തീവ്രവാദം എന്നു വിളിക്കാവുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ വകുപ്പ് പ്രകാരമുള്ള ഗാർഹിക പീഡനവും ഉപദ്രവവും പരാതിക്കാരി നൽകുന്ന മൊഴിയെ അടിസ്ഥാനപ്പെടുത്തി മാത്രം തീരുമാനിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. പരാതിക്കാരിക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ അവകാശമുണ്ട്. എന്നാൽ അതിനോടൊപ്പം ശക്തമായ തെളിവുകൾ കൂടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Signature-ad

ഭർത്താവുമായി അകന്നു കഴിയുന്ന ഒരു യുവതി തന്റെ മുൻ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി 498 എ വകുപ്പ് പ്രകാരം നൽകിയ ക്രിമിനൽ കേസ് പരിഗണിക്കവെയാണ് കോടതി രൂക്ഷമായ വിമർശനം ഉയർത്തിയത്. ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് കാണിച്ച് 2017 ഒക്ടോബറിലാണ് യുവതി ആദ്യ പരാതി നൽകിയത്. ഈ പരാതിയിൽ പൊലീസ് സാക്ഷികളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തി. എന്നാൽ ഭർത്താവിനെതിരായ ആരോപണങ്ങൾ ദുർബലമാണെന്നും കൃത്യമായ വിശദാംശങ്ങളില്ലെന്നും ജസ്റ്റിസ് ശുഭേന്ദു സാമന്തയുടെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ച് കണ്ടെത്തി.

ഇതിന് ശേഷം 2017 ഡിസംബറിൽ ഭർത്താവിന്റെ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി പുതിയൊരു പരാതി നൽകി. ഇവരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ബന്ധുക്കൾ ഉപദ്രവിച്ചെന്നത് തെളിയിക്കാനുള്ള ഒരു തെളിവും ഇവർ പരാതിക്കൊപ്പം സമർപ്പിച്ചില്ല. കല്യാണം കഴിഞ്ഞതു മുതൽ പരാതിക്കാരിയും ഭർത്താവും ബന്ധുക്കളിൽ നിന്ന് അകന്ന് മറ്റൊരു അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. പരാതിയിൽ ആരോപിച്ചിരുന്ന കാര്യങ്ങൾ യുവതിയുടെ മാത്രം കാഴ്ചപ്പാടിലുള്ളവയാണെന്നും അതിന് പിൻബലമേകുന്ന തെളിവുകളോ മെഡിക്കൽ തെളിവുകളോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭർത്താവിനും ബന്ധുക്കൾക്കും എതിരായി നിലനിൽ തുടരുന്ന ക്രിമിനൽ കേസുകൾ വസ്തുതാപരമല്ലെന്നും വ്യക്തി വിരോധം കൊണ്ട് ഉണ്ടായതാണെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് ഈ നടപടികൾ റദ്ദാക്കുന്നതിനുള്ള ഉത്തരവ് നൽകുകയായിരുന്നു. ഇത്തരം നടപടികൾ തുടരാൻ അനുവദിക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമായി മാറുമെന്നും ഹൈക്കോടതി വിലയിരുത്തി.

ഫോട്ടോകള്‍ക്ക് നെഗറ്റീവ് കമന്‍റ്സുകള്‍ ഏറെ വന്നതോടെ സംഭവത്തോട് സ്വസ്തിക തന്നെ പ്രതികരിച്ചു. ‘ഞാൻ ഇൻസ്റ്റഗ്രാമില്‍ എന്‍റെ നാല് ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. ആ ഫോട്ടോകള്‍ക്കെതിരെ സദാചാര പൊലീസിംഗ് നടത്തുന്നവരെ കുറിച്ച് എനിക്കൊന്നും പറയാനില്ല. അത് നമുക്ക് ചര്‍ച്ച ചെയ്യേണ്ട.  ജീവിതകാലം മുഴുവൻ ഞാൻ ഇത്തരക്കാരെ കൈകാര്യം ചെയ്യല്‍ തന്നെയായിരുന്നു. ആ കമന്‍റുകളില്‍ 90 ശതമാനവും വാക്കുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്ന കമന്‍റുകളാണ്. ഏറ്റവും മോശപ്പെട്ട ഭാഷയില്‍. നമ്മളെല്ലാവരും അവസാനം നരകത്തിലേക്കാണല്ലോ പോകുന്നത്…’- ഇതായിരുന്നു സ്വസ്തികയുടെ പ്രതികരണം.

നേരത്തെ ഇവര്‍ അഭിനയിച്ച ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി ഇവര്‍ രംഗത്തെത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ലൈംഗികമായി വഴങ്ങിത്തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റുകളിലിടുമെന്ന് കാട്ടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു ഇവര്‍ പരാതി നല്‍കിയത്.

Back to top button
error: