KeralaNEWS

പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം:പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.വെണ്‍ചേമ്ബ് സ്വദേശിയായ ഷാജഹാന്‍ (59)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ 10 മണിയോടെയാണ് ജീപ്പിനുളളില്‍ മൃതദേഹം കണ്ടെത്തുന്നത്.

ജീപ്പ് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച്‌ നില്‍ക്കുന്ന നിലയിലാണ് കാണപ്പെട്ടത്.പുനലൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരിക്കാം മരണപെട്ടതെന്നാണ് പ്രാഥമികമായ നിഗമനം. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം മാറ്റിയിട്ടുണ്ട്.

Back to top button
error: