തിരുവല്ല:വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു.നിരണം സ്വദേശിനി പനച്ചമൂട്ടില്‍ ആറ്റുപറമ്ബില്‍ വീട്ടില്‍ വിജയന്റെ ഭാര്യ രാധ ( 64 ) ആണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.
വിജയനും വിജയന്റെ ബന്ധുക്കളും തമ്മില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ തര്‍ക്കത്തിനിടെ തടസം പിടിക്കാൻ എത്തിയ രാധയ്ക്ക് മര്‍ദ്ദനം ഏല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആറ്റുപറമ്ബില്‍ ചന്ദ്രൻ , രാജൻ എന്നിവരെ പുളിക്കിഴ് പോലീസ് അറസ്റ്റ് ചെയ്തു.