KeralaNEWS

കുത്തിവയ്പ്പ് മാറി നല്‍കി; പുനലൂർ താലൂക്ക് ആശുപത്രിയിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു

പുനലൂർ:കുത്തിവയ്പ്പ് മാറി നല്‍കിയതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു.കുത്തിവയ്പ്പ് മാറി നല്‍കിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 രോഗികള്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്നാണ് നടപടി.

ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ പ്രിൻസി പൊന്നച്ചൻ, ഗ്രേഡ്-2 അറ്റൻഡര്‍ ഓമന എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വീണ ജോര്‍ജ് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

അതേസമയം 11പേരും അപകടനില തരണം ചെയ്തതായി ആശുപ്രതി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രി 8നാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 11പേര്‍ക്ക് കുത്തിവയ്പ്പെടുത്തത്. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൂന്ന് കുട്ടികള്‍, നാല് പുരുഷന്മാര്‍, നാല് സ്ത്രീകള്‍ എന്നിവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

Back to top button
error: