കോട്ടയം: എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ഞായറാഴ്ച ചേരും. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണു യോഗം. സ്പീക്കറുടെ വിവാദമായ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി എന്‍എസ്എസ് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നടക്കുന്ന യോഗത്തിനു പ്രാധാന്യമുണ്ട്. തിരുവനന്തപുരത്തു നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തതും എന്‍എസ്എസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
നാമജപയാത്ര നടത്തിയതിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും.. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണു കേസ് റജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം രണ്ടിനു വൈകിട്ട് 5.30ന് പാളയം ഗണപതി ക്ഷേത്രത്തിന് സമീപം എന്‍എസ്എസ് നാമജപ യാത്രയ്ക്കായി നിയമവിരുദ്ധമായി സംഘം ചേര്‍ന്നെന്നാണു കേസ്. അനുമതിയില്ലാതെ വാഹനങ്ങളില്‍ മൈക്ക് സെറ്റ് ഉപയോഗിച്ചു മുദ്രാവാക്യം മുഴക്കി. കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കി. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ട് എന്‍എസ്എസ് പ്രവര്‍ത്തകര്‍ തയാറായില്ലെന്നും വൈകിട്ട് എട്ടരവരെ തുടര്‍ന്നെന്നും കേസില്‍ പറയുന്നു.