IndiaNEWS

തമിഴ്‌നാടിന് പുറമെ കർണാടകയ്ക്കും മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ; ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈമാസം മുതല്‍ 

ബംഗളൂരു:ബംഗളൂരുവില്‍നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈമാസം മുതല്‍ ഓടിത്തുടങ്ങും.ചെന്നൈ-ബംഗളൂരു-മൈസൂരു, ബംഗളൂരു-ഹുബ്ബള്ളി വന്ദേഭാരത് ട്രെയിനുകള്‍ക്കുശേഷം വരുന്ന മൂന്നാമത് ട്രെയിൻ ആണിത്.

ബംഗളൂരുവിലെ യശ്വന്ത്പുര്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് ഹൈദരാബാദിലെ കച്ചിഗുഡ സ്റ്റേഷനില്‍ എത്തുന്നതാണിത്. ഈ ട്രെയിൻ രണ്ട് ഐ.ടി നഗരങ്ങളും തമ്മിലുള്ള യാത്രാസമയം ഏറെ കുറക്കും. ട്രെയിനിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക നടപടികള്‍ക്കുശേഷം ട്രെയിൻ ഈ മാസം ഓടിത്തുടങ്ങുമെന്ന് സൗത്ത് സെൻട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്ഥിരമായി ബംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ സഞ്ചരിക്കുന്ന ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍, ഐ.ടി മേഖലയിലുള്ളവര്‍ എന്നിവര്‍ക്കൊക്കെ ഈ ട്രെയിൻ ഏറെ സൗകര്യപ്രദമാകും. കഴിഞ്ഞ ജൂണ്‍ 27നാണ് ബംഗളൂരു-ഹുബ്ബള്ളി- ധാര്‍വാര്‍ഡ് വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയത്. അതേസമയം ചെന്നൈ-തിരുനെൽവേലി റൂട്ടിൽ കഴിഞ്ഞ ദിവസം തമിഴ്നാടിനും മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ റയിൽവെ അനുവദിച്ചിരുന്നു.

Back to top button
error: