CrimeNEWS

കസ്റ്റഡിയില്‍ മരിച്ച താമിറിന്റെ ആമാശയത്തില്‍ രണ്ട് പ്ലാസ്റ്റിക് കവറുകള്‍; ശരീരത്തില്‍ പതിമൂന്ന് ചതവുകള്‍

മലപ്പുറം: താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് മര്‍ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ മരണകാരണം സ്ഥീരികരിക്കാനാവൂ. ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോയെന്ന സംശയവും ഉണ്ട്.

ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകള്‍ കണ്ടെത്തി. മുതകിലും കാലിന്റെ പിന്‍ഭാഗത്തുമാണ് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഇത് മര്‍ദനമേറ്റതാണോ എന്നതിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്. രാസപരിശോധനാഫലം കൂടി വരേണ്ടതുണ്ട്.

Signature-ad

അതേസമയം, കേസ് ക്രൈംബ്രാഞ്ച് എസ്പിക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസ് നാര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പിയും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.

മയക്കുമരുന്നു കേസില്‍ താനൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് താമിര്‍ ജിഫ്രിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി; മണിക്കൂറുകള്‍ക്കകം പോലീസ് കസ്റ്റഡിയില്‍ മരണം

Back to top button
error: