തിരുവനന്തപുരം:സൗജന്യ ഓണക്കിറ്റ് വിതരണത്തെ സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്ന് സൂചന.ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ സൗജന്യക്കിറ്റ് ഉണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരം.
കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതിന് 500 കോടിയിലേറെ രൂപ ചെലവ് വരുന്നതിനാല്‍ സാമ്ബത്തിക പിരിമുറുക്കങ്ങളുടെ സമയത്ത് കിറ്റ് നല്‍കേണ്ടന്ന നിലപാടിലാണ് സര്‍ക്കാർ.കൊവിഡ് സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചിരുന്നത്. സംസ്ഥാനത്തെ 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്.ഇത്തവണ കാര്‍ഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.