Month: July 2023
-
India
രാജ്യത്തെ ഏറ്റവും ധനികരായ എംഎല്‍എമാരുടെ കണക്കുകൾ പുറത്തുവിട്ടു
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും ധനികരായ എംഎല്‍എമാരുടെ കണക്കുകൾ പുറത്തുവിട്ടു.ഏറ്റവും ധനികരായ എംഎല്‍എമാരില്‍ നാല് പേര്‍ കോണ്‍ഗ്രസുകാരും മൂന്ന് പേര്‍ ബിജെപിക്കാരുമാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎല്‍എ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തില്‍ നിന്നുള്ള നിര്‍മ്മല്‍ കുമാര്‍ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്ത് ഏറ്റവും ധനികനായ എംഎല്‍എ ആയി റിപ്പോര്‍ട്ട് പറയുന്നത് കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെയാണ്. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്ബന്നരായ എംഎല്‍മാരും കര്‍ണാടകയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയില്‍ രണ്ടാമത്. 1,156 കോടി രൂപയുമായി കോണ്‍ഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നില്‍. ഏറ്റവും ധനികരായ എംഎല്‍എമാരില്‍ നാല് പേര്‍ കോണ്‍ഗ്രസുകാരും മൂന്ന് പേര്‍ ബിജെപിക്കാരുമാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎല്‍എ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തില്‍ നിന്നുള്ള നിര്‍മ്മല്‍ കുമാര്‍ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.…
Read More » -
Kerala
ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
കൊല്ലം:ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ശാസ്താംകോട്ട നെടിയവള സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.പി.ഡബ്ല്യു.ഡി ചെങ്ങന്നൂര്‍ ഡിവിഷനില്‍ അക്കൗണ്ടന്‍റായി പ്രവര്‍ത്തിക്കുകയാണ് ഇയാൾ. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് മറ്റൊരു വ്യക്തി പങ്കുവെച്ച പോസ്റ്റില്‍ രാജേഷ് കുമാര്‍ അധിക്ഷേപ കമന്‍റിടുകയായിരുന്നു.ബിജെപി പ്രവർത്തകനാണ് ഇയാൾ. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
Read More » -
Kerala
കെഎസ്ആർടിസി ബസിനുള്ളിൽ ഛര്‍ദിച്ചതിന് പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചു; പെൺകുട്ടികൾ കെഎസ്ആർടിസി ഡ്രൈവറുടെ മക്കൾ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളില്‍ ഛര്‍ദിച്ചതിന് പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആര്‍ എൻ സി 105 -ാം നമ്ബര്‍ ചെമ്ബൂര്- വെള്ളറട ബസിലാണ് പെണ്‍കുട്ടി ഛര്‍ദിച്ചത്. ഇതുകണ്ട് ഡ്രൈവര്‍ ഇരുവരോടും കയര്‍ത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയില്‍ നിറുത്തിയപ്പോള്‍ ഇരുവരും ഇറങ്ങാൻ ശ്രമിക്കവെ ബസ് കഴികിയിട്ട് പോയാല്‍ മതി എന്ന് ഡ്രൈവര്‍ പറയുകയായിരുന്നു.ഇതേത്തുടര്‍ന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്സിനില്‍ നിന്ന് കപ്പില്‍ വെള്ളമെടുത്ത് പെണ്‍കുട്ടിയും സഹോദരിയും ചേര്‍ന്ന് ബസ് കഴുകി വൃത്തിയാക്കുകയായിരുന്നു. ബസ് വൃത്തിയാക്കാൻ പ്രത്യേക ജീവനക്കാരുള്ളപ്പോഴാണ് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികളെക്കൊണ്ട് ബസ് കഴുകിച്ചത്.ബസ് കഴുകേണ്ടിവന്ന പെണ്‍കുട്ടിയുടെ അച്ഛനും കെ എസ് ആര്‍ ടി സിയിലെ ഡ്രൈവറാണ്.
Read More » -
Crime
മണിപ്പുര്‍ സംഭവത്തില്‍ പോലീസ് ‘അടയിരുന്നത്’ രണ്ടു മാസം; നടപടി വീഡിയോ പുറത്തുവന്നതോടെ
ഇംഫാല്‍: മണിപ്പുരില്‍ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മണിപ്പുര്‍ പോലീസിന്റെ കെടുകാര്യസ്ഥത കൂടുതല്‍ വെളിവാകുന്നു. പരാതി ലഭിച്ച 62 ദിവസത്തിന് ശേഷം വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസ് നടപടിയുണ്ടായത്. സംസ്ഥാനത്തെ സുരക്ഷാസ്ത്ഥിഗതികള്‍ വിലയിരുത്താനായി ഇതിനിടയില്‍ നിരവധി തവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിട്ടും രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഇത് സംബന്ധിച്ച എഫ്ഐഐആര്‍ ദിവസങ്ങളോളം പൊടിപിടിച്ച് കിടന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകള്‍ മറ്റൊരു ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ സമീപിച്ചതിനാല്‍ ഈ എഫ്ഐആര്‍ കൈമാറാന്‍ തന്നെ ഒരു മാസത്തിലേറെ എടുത്തു. നടപടിയെടുക്കാനുള്ള കാലതാമസം സംബന്ധിച്ച് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് മാധ്യമങ്ങളോട് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു. അക്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഇതിനോടകം തന്നെ ആറായിരത്തിലധംക എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസ് തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചയുടന്‍, കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞു, ഉടനടി നടപടിയെടുക്കുകയും പ്രധാന പ്രതിയടക്കം അറസ്റ്റ് ചെയ്യുകയുമുണ്ടായി’ മണിപ്പൂര്‍ മുഖ്യമന്ത്രി…
Read More » -
Crime
പൊന്നാനിക്കൊലപാതകം സംശയരോഗംമൂലം; ഭാര്യയെ ഇരുമ്പുവടി തലയ്ക്കടിച്ചു വീഴ്ത്തി നെഞ്ചില്‍ക്കുത്തി
മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ പ്രവാസി കൊലപ്പെടുത്തിയത് അതിക്രൂരമായി. ജെഎം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ (36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) ഒളിവിലാണ്. കോയയുടെ സംശയരോഗമാണ് കൊലപാതകത്തിന് കാരണമായത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുളി കഴിഞ്ഞു ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. മക്കള്‍ക്കു മുന്നില്‍ വച്ചായിരുന്നു ക്രൂരകൊലപാതകം നടന്നത്. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതോടെ കോയ കടന്നുകളയുകയായിരുന്നു. സുലൈഖയെ ഉടന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോയക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. ഫിദ, അബു താഹിര്‍, അബു സഹദ് എന്നിവരാണ്…
Read More » -
Crime
മൂന്നാമതും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; ദര്‍ശനയും കുഞ്ഞും ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ
വയനാട്: ഗര്‍ഭിണിയായ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവ് ഓംപ്രകാശും ഭര്‍ത്തൃപിതാവ് ഋഷഭരാജനും മകളെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മരിച്ച ദര്‍ശനയുടെ മാതാപിതാക്കള്‍ പറഞ്ഞു. മൂന്നാമതും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും ഇവര്‍ ആരോപിച്ചു. കഴിഞ്ഞ 13-നാണ് മകള്‍ ദക്ഷയേയും കൊണ്ട് ദര്‍ശന പുഴയില്‍ ചാടുന്നത്. വിഷം കഴിച്ചതിന് ശേഷമാണ് പുഴയില്‍ ചാടിയത്. നാട്ടുകാര്‍ കണ്ടതോടെ ദര്‍ശനയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതെന്ന് അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മകള്‍ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു. ചികിത്സയിലിരിക്കെ ദര്‍ശന മരിക്കുകയായിരുന്നു. നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. 2016 ഒക്ടോബറിലായിരുന്നു ദര്‍ശനയും ഓംപ്രകാശും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞതു മുതല്‍ നിരന്തരമായി ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ദര്‍ശന ഇരയായിരുന്നു. മുമ്പ് രണ്ടുതവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. മരിക്കുമ്പോള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. ദര്‍ശനയുടെ…
Read More » -
NEWS
ഡോ.കോശി ആലുംമൂട്ടില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യുയോർക്ക്: ഡോ.കോശി ആലുംമൂട്ടില്‍ ചെറിയൻ (49) ന്യൂയോര്‍ക്കില്‍ നിര്യാതനായി.ഫാദര്‍. എ.കെ.ചെറിയാന്റെ മകനാണ്. ന്യൂയോര്‍ക്കിലെ മോണ്ടിഫിയോര്‍ ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമായിരുന്നു. ഭാര്യ ഡോ.രേഖ ആര്‍ മാത്യു, മക്കള്‍ നഥനയേല്‍, ജൂലിയ സംസ്കാരം 2023 ജൂലൈ 22 ശനിയാഴ്ച, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, ബ്രോങ്ക്സ്, ന്യൂ യോര്‍ക്കില്‍ നടക്കും.
Read More » -
India
മണിപ്പൂരിൽ നഗ്നയാക്കി അപമാനിച്ചത് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യ
ഇംഫാൽ:മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നയാക്കി നടത്തി കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഇരയാക്കപ്പെട്ട ഒരു സ്ത്രീ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യ. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ പരിശോധിച്ചു കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാലു സംഭവങ്ങള്‍ കൂടി ഉണ്ടെന്നാണു വിവരം. കലാപത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഒരാളുടെ തല വെട്ടിയ ദൃശ്യങ്ങളാണ് കലാപത്തിന്റേതായി ഒടുവില്‍ പുറത്തുവന്നത്. ഇത് ജൂലൈ രണ്ടിന് ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തിന്റെ ഭാഗമാണെന്നാണ് സൂചന. സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read More » -
Kerala
ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയത് ഇന്നേവരെ കണ്ടിട്ടില്ലാത്ത യാത്രയയപ്പ്
കോട്ടയം:കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത യാത്രയയപ്പ് നല്‍കിയാണ് കേരള ജനത പ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് അന്ത്യാഭിവാദ്യം ഓതിയത്. രണ്ട് പകലും ഒരു രാവും നീണ്ട വിലാപയാത്ര. ജീവിതകാലമാകെ ജനക്കൂട്ടത്താല്‍ വലയം ചെയ്യപ്പെട്ട ഉമ്മൻചാണ്ടി മരണത്തിലും വിസ്മയം തീര്‍ത്താണ് മറഞ്ഞത്. ഇല്ല, ഇനിയൊന്നിങ്ങനെ ഉണ്ടാകില്ല. എത്രമഹാരഥന്മാര്‍ കടന്നുപോയിരിക്കുന്നു. അന്നൊക്കെയും കേരളം കരഞ്ഞു. തളര്‍ന്നു.. അതൊന്നുമല്ല പക്ഷേകേരളം ഇക്കഴിഞ്ഞ മൂന്ന് നാളില്‍ കണ്ടത്. ഉമ്മൻചാണ്ടി ഉറങ്ങിയ മൂന്ന് രാപ്പകലുകള്‍. കേരളം ഉറങ്ങാതെ കണ്ണീര്‍ വാര്‍ത്ത മൂന്ന് രാപ്പകലുകള്‍. എന്നും ജനങ്ങള്‍ക്ക് നടുവിലായിരുന്നു ഉമ്മൻചാണ്ടി. ജനകീയൻ എന്ന വാക്കിന്റെ അര്‍ഥം തന്നെ ഉമ്മൻചാണ്ടി എന്ന പേരിനോട് കോര്‍ത്തിടപ്പെട്ടിരിക്കുന്നു. അത് കേരളം കണ്ടറിയുകയായിരുന്നു, നൊന്തറിയുകയായിരുന്നു. നിശ്ചലനായ ഉമ്മൻചാണ്ടിയുമായി ആ വാഹനം കടന്നുപോകുന്നത് നെഞ്ചുലയുന്ന വേദനയോടെ കണ്ടുനിന്നവര്‍ക്ക് പറയാൻ കഥകളേറെയുണ്ടായിരുന്നു,അനുഭവകഥകള്‍.. ഉമ്മൻചാണ്ടി പലവിധത്തില്‍ ചേര്‍ത്തുപിടിച്ച കഥകള്‍. അതിജീവനത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്ന കഥകള്‍.. തിരുവനന്തപുരത്തുനിന്ന് തിരുനക്കര മൈതാനത്തേക്ക് നൂറ്റിനാല്‍പ്പത്തിയഞ്ച് കിലോമീറ്ററാണ് ദൂരം.. പലസ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന കെഎസ്‌ആര്‍ടിസി ബസ് പോലും നാല് മണിക്കൂറില്‍…
Read More » -
India
ഇന്ത്യൻ വോളിബോൾ ടീമിന്റെ സഹപരിശീലകനായി ടോം ജോസഫ്
ന്യൂഡൽഹി:ടോം ജോസഫ് ഇന്ത്യയുടെ ദേശീയ വോളിബോൾ ടീമിന്റെ സഹപരിശീലകനാകും.സെപ്തംബറില്‍ ചൈനയിലെ ഹാങ്‌ചോയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ രൂപം നല്‍കിയ വോളിബാള്‍ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അഡ്‌ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്ബിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 28 അംഗ ദേശീയ ക്യാമ്ബിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച പത്തുകളിക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുത്തുസ്വാമി, ജെറോം വിനീത്,വൈശാഖ് രഞ്ജിത്,ഷമീമുദ്ദീൻ,ജോണ്‍ ജോസഫ്,ജിഷ്ണു പി.വി,മുജീബ് എം.സി,ഹേമന്ദ് പി,എറിൻ വര്‍ഗീസ്,ആനന്ദ് കെ. എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍.ജയ്ദീപ് സര്‍ക്കാാണ് മുഖ്യ പരിശീലകൻ. ദേവേന്ദര്‍ ചൗഹാൻ,ഹേമ ഖേല്‍ക്കര്‍,അജ്വന്ത് സിംഗ് എന്നിവരാണ് മറ്റ് സഹപരിശീലകര്‍.
Read More »