KeralaNEWS

ഉമ്മൻ ചാണ്ടിയെ അപമാനിച്ച്‌ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

കൊല്ലം:ഉമ്മൻ ചാണ്ടിയെ അപമാനിച്ച്‌ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.

ശാസ്താംകോട്ട നെടിയവള സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.പി.ഡബ്ല്യു.ഡി ചെങ്ങന്നൂര്‍ ഡിവിഷനില്‍ അക്കൗണ്ടന്‍റായി പ്രവര്‍ത്തിക്കുകയാണ് ഇയാൾ.

Signature-ad

ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളര്‍പ്പിച്ച്‌ മറ്റൊരു വ്യക്തി പങ്കുവെച്ച പോസ്റ്റില്‍ രാജേഷ് കുമാര്‍ അധിക്ഷേപ കമന്‍റിടുകയായിരുന്നു.ബിജെപി പ്രവർത്തകനാണ് ഇയാൾ.

സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

Back to top button
error: