മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ പ്രവാസി കൊലപ്പെടുത്തിയത് അതിക്രൂരമായി. ജെഎം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ (36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) ഒളിവിലാണ്. കോയയുടെ സംശയരോഗമാണ് കൊലപാതകത്തിന് കാരണമായത്.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുളി കഴിഞ്ഞു ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. മക്കള്‍ക്കു മുന്നില്‍ വച്ചായിരുന്നു ക്രൂരകൊലപാതകം നടന്നത്.
കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതോടെ കോയ കടന്നുകളയുകയായിരുന്നു. സുലൈഖയെ ഉടന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോയക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. ഫിദ, അബു താഹിര്‍, അബു സഹദ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍.