Month: July 2023

  • Food

    പുളിമധുരവും എരിവും ചേര്‍ന്നൊരു പുളിയിഞ്ചിക്കറി

    പുളിയിഞ്ചിയുടെ രുചിക്കൂട്ട്   01. വാളൻപുളി – 50 ഗ്രാം 02. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു വലിയ സ്പൂണ്‍ എല്‍ജി കായം – 20 ഗ്രാം ശര്‍ക്കര – 75 ഗ്രാം കറിവേപ്പില – പാകത്തിന് 03. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂണ്‍ 04. കടുക് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് (കഷണങ്ങളാക്കിയത്) -മൂന്ന് 05. കറിവേപ്പില – കുറച്ച്‌ 06. ഇഞ്ചി (തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) – 75 ഗ്രം 07. പച്ചമുളക് അരിഞ്ഞത് -10 ഗ്രം 08. ഉലുവ -ഒരു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പുളി, രണ്ടര ലീറ്റര്‍ തിളച്ച വെളളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക. 2. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലീറ്റര്‍ വെള്ളവും രണ്ടാമത്തെ ചേരുവയും കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക. 3. തിളവരുമ്ബോള്‍ ഒരു ചെറിയ സ്പൂണ്‍…

    Read More »
  • Kerala

    മദ്യപരുടെ ബഹളത്തിൽ മുങ്ങി കൊല്ലങ്കോടിന്റെ സൗന്ദര്യം

    പാലക്കാട്:ഇന്ത്യയിലെ സുന്ദര ഗ്രാമങ്ങളെ തെരഞ്ഞെടുത്തതില്‍ മൂന്നാം സ്ഥാനത്തുള്ള കൊല്ലങ്കോടിന്‍റെ ഗ്രാമ സൗന്ദര്യം ആസ്വദിക്കാൻ ഓരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളിലായി ആയിരത്തിലധികം സഞ്ചാരികളാണെത്തിച്ചേരുന്നത്. എന്നാൽ ഇന്നിത് കൊല്ലങ്കോടിന് ഉപദ്രവമായി മാറിയിരിക്കുകയാണ്. ‍വെള്ളച്ചാട്ടങ്ങളിൽ അപകടകരമാകുന്ന തരത്തില്‍ നടത്തുന്ന സാഹസിക പ്രകടനങ്ങള്‍, ലഹരി ഉപയോഗിക്കുന്നവരുടെ സാന്നിധ്യം,മദ്യകുപ്പികളും മറ്റും പരിസരങ്ങളിലേക്ക് വലിച്ചെറിയുന്നവർ തുടങ്ങി കൊല്ലങ്കോടിന്റെ പ്രകൃതിക്ക് തന്നെ ഇത് ദോഷമായി ഭവിച്ചിരിക്കയാണ്.  കൊല്ലങ്കോടിന്‍റെ ടൂറിസം വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രദേശം സന്ദർശിക്കുന്നുണ്ട്.കെ. ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ രാവിലെ ഏഴ് മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, ഡി.ടി.പി.സി സെക്രട്ടറി, റവന്യൂ, ഫോറസ്റ്റ് പ്രതിനിധി, എക്‌സൈസ്, പൊലീസ്, കൃഷി വകുപ്പ് പ്രതിനിധികള്‍ സന്നദ്ധ സംഘടനകള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. കൊല്ലങ്കോടിന്റെ പ്രകൃതിദത്തമായ ടൂറിസം സാധ്യതകള്‍ അറിയാനും പദ്ധതികള്‍ തയാറാക്കാനുമായാണ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനമെന്ന് കെ. ബാബു എം.എല്‍.എ…

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ‘പ്രിന്‍സിപ്പലച്ചന്‍’ അറസ്റ്റില്‍

    ബംഗലൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ കോളജ് പ്രിന്‍സിപ്പലായ പുരോഹിതന്‍ അറസ്റ്റില്‍. പള്ളി വികാരി ഫാദര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെയാണ് പോക്സോ കേസില്‍ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയുടെ കീഴിലുള്ള കോളജില്‍ പഠിപ്പിക്കുന്ന വേളയിലാണ് പുരോഹിതന്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പുരോഹിതനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബഞ്ചാര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഇതേത്തുടര്‍ന്ന് ബഞ്ചാര സമുദായത്തില്‍പ്പെട്ടവര്‍ ശിവമോഗ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

    Read More »
  • India

    അപകീര്‍ത്തി കേസില്‍ രാഹുലിന്റെ ഹര്‍ജി നാലിലേക്കു മാറ്റി; പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്

    ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. പത്തു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പരാതിക്കാരനായ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിക്കാണ് നോട്ടീസ് നല്‍കിയത്. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒരു പാര്‍ലമെന്റ് സെഷന്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും രാഹുലിന് നഷ്ടമാകുന്ന സ്ഥിതിയാണ്. അതിനാല്‍ ശിക്ഷാ വിധിക്ക് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന് രാഹുലിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ് വി ആവശ്യപ്പെട്ടു. എന്നാല്‍, കേസില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പത്തുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കാന്‍ പരാതിക്കാരനോട് കോടതി നിര്‍ദേശിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ജസ്റ്റിസ് ബിആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ ഒന്നടങ്കം രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണ് കേസ്.…

    Read More »
  • Crime

    മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം: മുഖ്യപ്രതിയുടെ വീട് അഗ്‌നിക്കിരയാക്കി

    ഇംഫാല്‍: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. തൗബാല്‍ ജില്ലയിലെ ഹുയ്റേം ഹേരാദാസ് മെയ്തിയുടെ വീടാണ് വ്യാഴാഴ്ച കത്തിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ഹുയ്റേം ഹേരാദാസ് അടക്കം നാലു പേരെ പോലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ വീട് കത്തിച്ചിരിക്കുന്നത്. മേയ് നാലിനാണ് മനഃസാക്ഷിയെ നടുക്കിയ ക്രൂരത നടന്നത്. പ്രദേശത്ത് കുക്കി, മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വനപ്രദേശത്തേക്ക് പലായനം ചെയ്ത സംഘത്തിലുള്ള യുവതികളെയാണ് നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തത്.

    Read More »
  • Crime

    കാട്ടാനയെ കൊന്ന് കൊമ്പ് മുറിച്ചു, ജഡം കുഴിച്ചുമൂടി; മുഖ്യപ്രതി റോയിയും കൂട്ടാളിയും കീഴടങ്ങി

    തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയ്ക്കു സമീപമുള്ള റബര്‍ എസ്റ്റേറ്റില്‍ കാട്ടാനയെ കൊലപ്പെടുത്തി കൊമ്പ് മുറിച്ചെടുത്തു ജഡം കുഴിച്ചുമൂടിയ കേസില്‍ മുഖ്യപ്രതിയും കൂട്ടാളിയും കീഴടങ്ങി. മുഖ്യപ്രതിയായ തോട്ടം ഉടമ വാഴക്കോട് സ്വദേശി റോയി ജോസഫ്, നാലാം പ്രതി വാഴക്കാട് സ്വദേശി എം ജോബി എന്നിവരാണ് മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കില്ലെന്നു നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. മച്ചാട് റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 14ന് നടത്തിയ പരിശോധനയിലാണ് റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടിയ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ഒരു കൊമ്പ് 14 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആനയുടെ ജഡം പുറത്തെടുത്തത്. സംഭവത്തിനു പിന്നാലെ തോട്ടം ഉടമയായ റോയി ഉള്‍പ്പെട്ടെ ഇരുപതോളം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞദിവസം എറണാകുളം പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, വിനയന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കൊമ്പിന്റെ…

    Read More »
  • Crime

    ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി ആശയവിനിമയം; കേരളത്തിലും സ്ഫോടനത്തിന് ഐ.എസ്. പദ്ധതിയിട്ടു

    തിരുവനന്തപുരം: ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തിലും സ്ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് പ്രതികള്‍ ആശയ വിനിമയം നടത്തിയിരുന്നത്. ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് കേരളത്തില്‍ ഐ.എസ് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നും എന്‍ഐഎ കണ്ടെത്തി. ഐഎസ് പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരണം നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ മൂന്ന് പേരാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. കേരളത്തില്‍ ഐ എസ് പ്രവര്‍ത്തനം തുടങ്ങുന്നതിന് പണം കണ്ടെത്താന്‍ ദേശസാല്‍കൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തി. ഇതിനായി ക്രിമിനല്‍ കേസിലെ പ്രതികളെ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴല്‍പ്പണം തട്ടി. സത്യമംഗലം കാട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തൃശൂര്‍ സ്വദേശി ആഷിഫ് അറസ്റ്റിലായത്. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.    

    Read More »
  • Kerala

    വിജിലന്‍സ് വേഷം മാറി കൗണ്ടറിലിരുന്നു; വാളയാറില്‍ ‘മാമൂലു’മേന്തി ലോറിക്കാര്‍ വരിനിന്നു

    പാലക്കാട് : വാളയാര്‍ മോട്ടോര്‍ വാഹനവകുപ്പ് ചെക്‌പോസ്റ്റില്‍ കൈക്കൂലിപ്പണം കീശയിലാക്കുന്നതിനുപുറമേ നികുതിപ്പണത്തിലും തിരിമറി നടത്തി ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വകുപ്പിന്റെ ‘ഇന്‍’ ചെക്‌പോസ്റ്റില്‍ വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൗണ്ടറില്‍ ലോറിക്കാര്‍ നല്‍കിയ 10,200 രൂപ കൈക്കൂലി പിടികൂടി. തുടര്‍ന്നുള്ള പരിശോധനയിലാണ് രശീതി നല്‍കി സര്‍ക്കാരിലേക്ക് ഈടാക്കിയ പണത്തില്‍ 31,500 രൂപയുടെ കുറവും കണ്ടെത്തിയത്. കൈക്കൂലിപ്പണം കൗണ്ടറില്‍ നിറയുമ്പോള്‍ എടുത്തുമാറ്റുന്നതിനിടെ കണക്കില്‍പ്പെട്ട പണവും മാറ്റിയതാകാമെന്ന് കരുതുന്നു. കേരളത്തിലേക്കു വരുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ വേഷം മാറി ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ചെക്‌പോസ്റ്റില്‍ പരിശോധന തുടങ്ങിയത്. പരിശോധന നടക്കുന്നുവെന്ന് മനസ്സിലാക്കാതെ ഡ്രൈവര്‍മാര്‍ കൗണ്ടറില്‍ കൈക്കൂലി നല്‍കി പോകുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ്, പരിശോധനാവിവരം പുറത്തറിഞ്ഞതോടെ പണം കൊടുക്കുന്നത് നിര്‍ത്തി. ചെക്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പുറത്തു നടന്ന് പരിശോധനാസംഘങ്ങള്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു.

    Read More »
  • Kerala

    ”വിനായകനെതിരേ കേസ് വേണ്ട; അപ്പ ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയും”

    കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കേസ് എടുക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്‌തേക്കും. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്‌സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമര്‍ശം. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അതേസമയം, വിനായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ ലിങ്ക് റോഡിലുള്ള ഫ്‌ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ…

    Read More »
  • India

    വീണ്ടും ക്രൂരത;മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട യുവാവിന്‍റെ തല വെട്ടിമാറ്റി

    ഇംഫാൽ:യുവതികളെ നഗ്നരാക്കി നടത്തപ്പെട്ട സംഭവത്തിന്റെ നടുക്കം മാറും മുൻപ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട യുവാവിന്‍റെ തല വെട്ടിമാറ്റി. ഡേവിഡ് തീക്ക് എന്ന യുവാവിന്റെ ശിരസാണ് വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു കോളനിക്കുള്ളില്‍ മുളം കമ്ബുകള്‍ കൊണ്ടുള്ള മതലില്‍ ശിരസ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12 മണിക്ക് ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമത്തില്‍ ഇയാളുള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെട്ടിമാറ്റപ്പെട്ട തല പല ഇടങ്ങളിലും അക്രമികള്‍ പ്രദര്‍ശിപ്പിച്ചതായും വിവരമുണ്ട്.

    Read More »
Back to top button
error: