ഇംഫാൽ:യുവതികളെ നഗ്നരാക്കി നടത്തപ്പെട്ട സംഭവത്തിന്റെ നടുക്കം മാറും മുൻപ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്.
മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ തല വെട്ടിമാറ്റി. ഡേവിഡ് തീക്ക് എന്ന യുവാവിന്റെ ശിരസാണ് വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരു കോളനിക്കുള്ളില്‍ മുളം കമ്ബുകള്‍ കൊണ്ടുള്ള മതലില്‍ ശിരസ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12 മണിക്ക് ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമത്തില്‍ ഇയാളുള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെട്ടിമാറ്റപ്പെട്ട തല പല ഇടങ്ങളിലും അക്രമികള്‍ പ്രദര്‍ശിപ്പിച്ചതായും വിവരമുണ്ട്.