CrimeNEWS

തായങ്കരിയില്‍ കാറിനു തീപിടിച്ച് യുവാവ് വെന്തു മരിച്ചു; തിരിച്ചറിയാനാകാത്ത വിധം മൃതദേഹം

ആലപ്പുഴ: തായങ്കരിയില്‍ കാര്‍ കത്തി സീറ്റിലിരുന്ന ആള്‍ വെന്തുമരിച്ചു. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറും മൃതദേഹവും പൂര്‍ണമായും കത്തിയ നിലയിലാണ്. എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് ഇയാള്‍ പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

എടത്വ പോലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും മൃതദേഹവും പൂര്‍ണമായും കത്തിയിരുന്നു. തായങ്കര ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാര്‍ കത്തിയത്. ഇവിടെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Back to top button
error: