Month: July 2023
-
Kerala
ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും.നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്ക് ഇറങ്ങുന്നത്. 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ ഇന്ന് അർധരാത്രിയോടെ മീന്‍ പിടിക്കാന്‍ കടലിലിറങ്ങും.ബോട്ടുകളുടെ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമെത്തും.ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സർക്കാർ അനുവദിച്ചിരുന്നു.
Read More » -
Kerala
കോന്നിയില്‍ ഹോട്ടല്‍ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട:കോന്നിയില്‍ ഹോട്ടല്‍ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി.43-കാരനായ അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.തല തറയിലിടിച്ച് രക്തം വാര്‍ന്ന നിലയില്‍ മേല്‍മുണ്ടില്ലാതെ മൃതദേഹം റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. മുകള്‍നിലയില്‍നിന്ന് കാല്‍വഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന് അമ്മ മൊഴിനല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത കോന്നി പോലീസ് ബന്ധുക്കളുടെയടക്കം മൊഴിരേഖപ്പെടുത്തി. രാവിലെ 6.45-ഓടെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 11 മണിയോടെ ഇൻക്വസ്റ്റ്, പോസ്റ്റമോര്‍ട്ടം നടപടികളിലേക്ക് കടക്കും.
Read More » -
Kerala
ബിജെപിക്ക് കേരളത്തിൽ സോഷ്യല്‍ മീഡിയ മുന്നേറ്റം അനിവാര്യം: കെ.സുരേന്ദ്രൻ
കൊച്ചി കേരളത്തിൽ സോഷ്യല്‍ മീഡിയ മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.ബി.ജെ.പി സംസ്ഥാന സോഷ്യല്‍ മീഡിയ യോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ കേരളത്തില്‍ വൻതോതിലുള്ള കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്.മുഴുവൻ മുൻനിര മാദ്ധ്യമങ്ങളും എതിരായിരുന്ന സമയത്തും നവമാദ്ധ്യമങ്ങളെ ഉപയോഗിച്ചാണ് നരേന്ദ്ര മോദി 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വരുന്ന പൊതുതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അഴിമതി എന്ന ഒരൊറ്റ ആശയം മുൻനിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തെ തോല്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഐ.ടി – സോഷ്യല്‍ മീഡിയ കണ്‍വീനര്‍ എസ്. ജയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ മീഡിയ പ്രഭാരി കെ.വി.എസ്. ഹരിദാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എറണാകുളം ഐടി – സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സേതുരാജ് സ്വാഗതം പറഞ്ഞു.
Read More » -
Local
ചേർത്തല മണ്ണഞ്ചേരിയിൽ അർദ്ധരാത്രി ഓട്ടോ ഡ്രൈവർ കാറിടിച്ച് മരിച്ചു
ചേർത്തല: മണ്ണഞ്ചേരി പടിഞ്ഞാറ് പനയ്ക്കൽ പള്ളിക്ക് സമീപം ഓട്ടോ ഡ്രൈവറായ ഉന്നരികാട് ഷമീർ (45) കാറിടിച്ച് മരിച്ചു. ദേശീയപാതയിൽ കലവൂർ ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പെട്ടിഓട്ടോ ഡ്രൈവറായ ഷമീർ കലവൂർ ജങ്ഷന് തെക്കുഭാഗത്തെ ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അൻസൽന. മക്കൾ: ഫാത്തിമ, ഇർഫാന, അഫ്സാന.
Read More » -
Kerala
വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം:വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ മരം ദിശതെറ്റി മറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോട്ടയം പള്ളത്താണ് സംഭവം. ബുക്കാന റോഡില്‍ മലേപ്പറമ്ബില്‍ മേരിക്കുട്ടിയാണ് (56) മരിച്ചത്. മേരിക്കുട്ടിയ്ക്കൊപ്പം നിന്നിരുന്ന ഷേര്‍ളി, സ്മിത എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.മരത്തില്‍ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു മേരിക്കുട്ടിയും ഷേര്‍ളിയും സ്മിതയും. ഇവര്‍ക്കിടയിലേക്ക് മരം മറിഞ്ഞു വീണു. സ്മിതയും ഷേര്‍ളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തല്‍ക്ഷണം മരണം സംഭവിച്ചു. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
India
മണിപ്പൂരിൽ സ്കൂളിലേക്ക് പോകുകയായിരുന്ന 12 കാരിയുടെ നേർക്ക് വെടിവയ്പ്പ്
ഇംഫാൽ:മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. വെടിവെപ്പില്‍ ക്വാക്ത സ്വദേശിയായ സലിമ (12) എന്ന വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.സ്‌കൂളിലേക്ക് പോകുമ്ബോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലാണ് സംഭവം.കുക്കി, മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തിന് പുറകില്‍ വെടിയേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. റേഡിയന്റ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സലിമ. മണിപ്പൂരിലെ 350 ദുരിതാശ്വാസ ക്യാമ്ബുകളിലായി 10,000 കുട്ടികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 37 ക്യാമ്ബുകളിലായി 1,100 കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് പഠനം ഉറപ്പു നല്‍കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനയുമായി കൈകോര്‍ത്താണ് കുട്ടികള്‍ക്ക് ക്യാമ്ബുകളില്‍ പഠന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്.
Read More » -
Kerala
ഇത്തവണ ‘അത്തപ്പൂവിന്’ ചിലവേറും
വയനാട്: ഓണം അടുത്തിരിക്കെ ഇത്തവണ’അത്തപ്പൂവിന്’ചിലവേറും.കനത്ത മഴയിൽ കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലുള്ള പൂപ്പാടങ്ങളിലെ പൂക്കള്‍ വ്യാപകമായി ചീഞ്ഞുപോയതാണ് കാരണം. കനത്ത മഴ പൂകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ചെണ്ടുമല്ലിയും മറ്റും വ്യാപകമായി നശിച്ചത് ഓണക്കാലത്തെ പൂ ലഭ്യത കുറയാൻ ഇടയാകും. ഗുണ്ടല്‍പേട്ടക്കടുത്തും എച്ച്.ഡി കോട്ട ഭാഗങ്ങളിലുമാണ് വ്യാവസായിക അടിസ്ഥാനത്തില്‍ പൂകൃഷി നടത്തുന്നത്. പെയിന്റ് ആവശ്യങ്ങള്‍ക്കായാണ് നിലവില്‍ ചെണ്ടുമല്ലി പൂക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടും കര്‍ഷകര്‍ കൃഷി നടത്തുന്നുണ്ട്. സാധാരണ കര്‍ണാടക ഗ്രാമങ്ങളില്‍ ഈ സമയത്ത് ശക്തമായ മഴ ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ പ്രതികൂല കാലാവസ്ഥയാണ്. പച്ചക്കറിയും പുഷ്പകൃഷിയും ചെയ്യുന്ന കര്‍ഷകര്‍ക്ക് വൻ നഷ്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മഴ തുടര്‍ന്നാല്‍ നഷ്ടം ഇനിയും വര്‍ധിക്കും.
Read More » -
India
ട്രെയിനിൽ വെടിവയ്പ്പ്;ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു
മുംബൈ: ട്രെയിനിൽ ആര്‍പിഎഫ് ഉദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ച് കൊലപ്പെടുത്തി ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍.മുംബെെ-ജയ്പുര്‍ തീവണ്ടിയിലാണ് സംഭവം. മുംബെെയിലെ ദഹിസാര്‍ സ്റ്റേഷന് സമീപം തിങ്കളാഴ്ചയാണ് സംഭവം.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.കൊലപാതകത്തിനു ശേഷം ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
Read More » -
Kerala
അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്ബുകളില്‍ എക്സൈസിന്റെ വ്യാപക പരിശോധന
കൊച്ചി:ആലുവ, പെരുമ്പാവൂർ ഉൾപ്പെടെ അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്ബുകളില്‍ എക്സൈസിന്റെ വ്യാപക പരിശോധന.ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. അതേസമയം ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.
Read More » -
Kerala
അതിഥി ആപ്പ് ആഗസ്റ്റില്‍ പുറത്തിറക്കും; അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം:സംസ്ഥാനത്തേക്ക് വരുന്ന അതിഥി തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അന്തര്‍സംസ്ഥാന തൊഴിലാളികളെ കുറിച്ച സമഗ്ര വിവരങ്ങള്‍ അടങ്ങിയ അതിഥി ആപ്പ് ആഗസ്റ്റില്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.ഏജന്റുമാരാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. അവരില്‍ ലൈസൻസ് ഇല്ലാത്തവരുണ്ട്. എല്ലാ തൊഴിലാളികളെയും കുഴപ്പക്കാരായി കാണില്ല. പക്ഷേ, ചില കുഴപ്പക്കാര്‍ വരുന്നുണ്ട്. വരുകയും പോകുകയും ചെയ്യുന്നവരെ സംബന്ധിച്ച പരിശോധനക്ക് കൂടുതല്‍ ആലോചന നടത്തും. നിലവില്‍ 1979ലെ അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തെയാണ് ആശ്രയിക്കുന്നത്. ആ നിയമത്തില്‍ നിരവധി പരിമിതികളുണ്ടെന്നതിനാലാണ് പുതിയ നിയമം നിര്‍മിക്കാൻ ആലോചിക്കുന്നത്.നിലവിലെ നിയമപ്രകാരം കരാര്‍ മുഖേന അഞ്ചോ അതിലധികമോ പുറം തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇതു മാറ്റി ഓരോ തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്ബുകളിലും തൊഴില്‍ പരിസരങ്ങളിലും നേരിട്ടെത്തി അതിഥി ആപില്‍ ഓരോ തൊഴിലാളിയെയും രജിസ്റ്റര്‍ ചെയ്യിപ്പിക്കും. മറ്റൊരു സംസ്ഥാനവും…
Read More »