KeralaNEWS

ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്ക്കരിച്ചു; കേന്ദ്രമന്ത്രി വി മുരളീധരന്റെ പന്തളത്തെ പരിപാടികള്‍ പൊളിഞ്ഞു

പത്തനംതിട്ട:ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ പന്തളത്തെ മീറ്റിംഗുകൾ പൊളിഞ്ഞു.

വെല്‍നെസ് സെന്ററുകളുടെ രണ്ട് പരിപാടിയും പൊതുയോഗവുമാണ് ജനപങ്കാളിത്തമില്ലാതെയും നേതാക്കള്‍ എത്താതെയും നാണം കെട്ട് പൊളിഞ്ഞത്.

മുടിയൂര്‍ക്കോണത്തെ ഉദ്ഘാടന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി ഒ സൂരജ് അടക്കമുള്ളവർ എത്തിയില്ല. കുരമ്ബാല ഇടയാടിയിലെ വെല്‍നെസ് സെന്ററിന്റെ നാട മുറിക്കലിന് കേന്ദ്രമന്ത്രി വി മുരളീധരൻ എത്തിയിട്ടും ബിജെപി പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ടം ഉണ്ടായില്ല.

Signature-ad

പാർട്ടിയിലെ ചേരിപ്പോരാണ് കാരണം.മുടിയൂര്‍ക്കോണത്തെ വെല്‍നെസ് സെന്റര്‍ നാടമുറിച്ച്‌ സമീപത്തെ അറത്തില്‍ പള്ളിമുറ്റത്ത് പൊതു യോഗം ഉദ്ഘാടനം ചെയ്യാനായിരുന്നു പന്തളം നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണ സമിതിയിലെ എതിര്‍ ചേരി വാശി പിടിച്ചപ്പോള്‍ കുരമ്ബാല ഇടയാടിയിലെ വെല്‍നെസ് സെന്ററിന്റെ നാടമുറിക്കലും പിന്നീട് തീരുമാനിച്ചു. അവര്‍ വേറെ നോട്ടീസും അടിച്ചിറക്കി.

 എന്നാല്‍ കുരമ്ബാലയിലെ നാടമുറിക്കല്‍ പരിപാടിയില്‍ നിന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു വിട്ടു നിന്നു. മുടിയൂര്‍ക്കോണത്ത് പരിപാടി നടക്കുമ്ബോള്‍ സമീപ വാര്‍ഡിലെ ബിജെപി മെമ്ബറും ബിജെപി നഗരസഭാ പാര്‍ലമെന്ററി പാർട്ടി മുൻ ലീഡറുമായ കെ വി പ്രഭയും വിട്ടുനിന്നു.

പരിപാടിയില്‍ നിന്ന് പ്രാദേശിക ബിജെപി നേതൃത്വത്തിലെ നല്ലൊരു വിഭാഗം വിട്ടുനിന്നു. മുടിയൂര്‍ക്കോണത്തെ സമ്മേളന വേദി ഉള്‍പ്പെടുന്ന വാര്‍ഡ് അടക്കം പ്രദേശത്തെ 5 വാര്‍ഡുകളിലും ബിജെപി പ്രതിനിധികള്‍ ഉള്ളപ്പോഴാണ് സമ്മേളസദസ്സില്‍ കസേര ഒഴിഞ്ഞ് കിടന്നത്.

Back to top button
error: