പത്തനംതിട്ട:വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി.കോന്നിയിലാണ് സംഭവം.
കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ ആണ് മരിച്ചത്.തുടര്‍പഠനത്തിനുള്ള വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന അതുല്യ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന.
2022 മുതൽ ബംഗളുരു ദേവാമൃത ട്രസ്റ്റിന്റെ നഴ്‌സിങ്ങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു അതുല്യ.