ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിട്ടുണ്ട്. ജൂലൈ 9ന് പുലര്‍ച്ചെ 2.10നാണ് സംഭവമുണ്ടായത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ട്ണറായും ഗുര്‍വിന്ദര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി എത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍വിന്ദര്‍ നാഥിനെ ക്രൂരമായി ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ യുവാവിന്റെ വാഹനവുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. 2021 ജൂലൈയിലാണ് ഗുര്‍വിന്ദര്‍ കാനഡയിലെത്തിയത്.
Related Articles
കേരളം ‘മിനി പാകിസ്ഥാൻ’ എന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ, മന്ത്രി രാജിവെക്കണം എന്ന് വി.ഡി. സതീശൻ; വിവാദം കത്തുന്നു
December 31, 2024
കുന്നംകുളത്ത് വീട്ടമ്മയെ കഴുത്ത് അറുത്ത് കൊന്നു, നഷ്ടപ്പെട്ട സ്വർണാഭരണങ്ങളുമായി ബന്ധു പിടിയിൽ
December 31, 2024
കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
December 30, 2024