KeralaNEWS

സിനിമാ തിയേറ്ററിനുള്ളിൽ ജീവനക്കാരിയ്ക്കു നേരെ പീഡനശ്രമം; മൂന്നു പേർ അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് സിനിമാ തിയേറ്ററിലെ ജീവനക്കാരിയ്ക്കു നേരെ പീഡനശ്രമം നടത്തിയ മൂന്നു പേർ അറസ്റ്റിൽ.

എരുമേലി ആനക്കല്ല് ഭാഗത്ത് അറയ്ക്കല്‍ വീട്ടില്‍ എ.എ അനീസ് (34), എരുമേലി ചരള ഭാഗത്ത് വലിയപറമ്ബില്‍ വീട്ടില്‍ വി.ജെ ഷെഫീഖ് (36), എരുമേലി പ്രൊപ്പോസ് ഭാഗത്ത് ആനക്കല്ല് വീട്ടില്‍ എ. ഷാനവാസ് (41) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

 

Signature-ad

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മുണ്ടക്കയം ആര്‍.ഡി സിനിമാസ് തിയേറ്ററില്‍ സിനിമ കാണാൻ എത്തുകയും തിയേറ്ററിനുള്ളില്‍ കയറിയിരുന്ന് ഉച്ചത്തില്‍ ചീത്ത വിളിക്കുകയും കാഴ്ചക്കാര്‍ക്ക് ശല്യം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് തിയേറ്ററില്‍ ജോലിയില്‍ ഉണ്ടായിരുന്ന യുവതി ഇവരോട് ബഹളം ഉണ്ടാക്കാതെ സിനിമ കാണാൻ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ യുവതിയെ ചീത്ത വിളിയ്ക്കുകയും, കടന്നു പിടിക്കയുമായിരുന്നു.

 

ഇതുകൂടാതെ തിയേറ്ററില്‍ ജോലിയില്‍ ഉണ്ടായിരുന്ന 2 ജോലിക്കാരെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു.പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു.

 

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്‌. ഓ ഷൈൻ കുമാര്‍, എസ്.ഐ വിക്രമൻ നായര്‍, എ.എസ്.ഐ കെ.ജി മനോജ്, പി.കെ ജോഷി, സി.പി.ഓ മാരായ റ്റി.എസ് രഞ്ജിത്ത്, ശരത്ചന്ദ്രൻ, പി.എം ജയലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: