KeralaNEWS

ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോ. എ സദക്കത്തുള്ളയേയും കോട്ടയത്തെ പ്രമുഖരായ മറ്റ് 6 ഡോക്ടർമാരെയും ആദരിച്ചു

     ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കോട്ടയത്തെ പ്രമുഖ ഡോക്ടർമാരായ വിനോദ് മാണി, ജേക്കബ്  ഡാനിയേൽ, എ സദക്കത്തുള്ള, ബെഞ്ചമിൻ ജോർജ്, രാജലക്ഷ്മി കെ,  ലിസ്സി ബെഞ്ചമിൻ, ഡെയ്സി ജോസഫ് എന്നിവരെ ആദരിച്ചു. ജോയ് ആലുക്കാസ്, ജോളി സിൽക്ക്സ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ്  ഡോക്ടേഴ്സ് ദിനം ആചരിച്ചതും പ്രമുഖ ഡോക്ടർമാരെ ആദരിച്ചതും.

മാൾ ഓഫ് ജോയ് ആർട്ടിയത്തിൽ ജോയ് ആലുക്കാസ് മാനേജർ ധനേഷ് ജീ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പൻ എം. എൽ. എ  മുഖ്യ പ്രഭാഷണം നടത്തി. തുടർന്നാണ് കോട്ടയത്തെ ജനജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രഗത്ഭരായ 7 ഡോക്ടർ മാരെ ആദരിച്ചത്. അതേ തുടർന്ന് 50 ഓളം ഡയാലിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.  എച്ച്. ആർ ഇൻ ചാർജ് സാം സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.  ജോളി സിൽക്ക്സ് മാനേജർ പ്രതീഷ് പി.വി  കൃതജ്ഞത അർപ്പിച്ചു. കെ.എൻ.ബാബുരാജ് (പി.ആർ. ഒ), വിവേക്. വി (മാർക്കറ്റിംഗ് ഇൻചാർജ്ജ്) മറ്റ് സ്റ്റാഫഗംങ്ങൾ  എന്നിവരോടൊപ്പം ഡയാലിസിസ് രോഗികളും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: