KeralaNEWS

ആഗ്രഹിച്ച മദ്യം കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവ് അറസ്റ്റില്‍  

കാസർകോട്:ആഗ്രഹിച്ച മദ്യം കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം സ്വദേശി സജില്‍  എന്ന ഉണ്ണി (34) ആണ് അറസ്റ്റിലായത്.കാസര്‍കോട് ഐസി ഭണ്ഡാരി റോഡിലെ മൊബൈല്‍ ടവറില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

 

Signature-ad

ബിവറേജസ് കോര്‍പ്പറേഷന്റെ റീട്ടെയില്‍ മദ്യശാലയില്‍ മദ്യം വാങ്ങാനെത്തിയതായിരുന്നു ഉണ്ണി. എന്നാല്‍, ആഗ്രഹിച്ച മദ്യം ലഭിച്ചില്ല. തുടര്‍ന്ന് നിരാശനയായി സമീപത്തെ ഒരു വെയര്‍ഹൗസ് കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറില്‍ കയറുകയും അതില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

 

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കുകയായിരുന്നു.പിന്നാലെ പൊതുശല്യം സൃഷ്ടിച്ചതിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: