Month: July 2023

  • India

    സംഘർഷ ഭരിതമായ മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവയ്ക്കണം; പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയണമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്

    ദില്ലി : സംഘർഷ ഭരിതമായ മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവയ്ക്കണമെന്ന്  കോൺഗ്രസ്  പാര്‍ട്ടി വക്താവ് ജയറാം രമേശ്. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെൻററി നയരൂപീകരണ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജയറാം രമേശ്, മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം ആവർത്തിച്ചു. പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയണം. പാർലമെന്റ് സമിതി മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണം. പാർലമെന്റിന്റെ ആഭ്യന്തര കമ്മിറ്റിയിൽ ഈ വിഷയത്തിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി, ഒഡീഷ ട്രെയിൻ ദുരന്തം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും ചർച്ച വേണം. അദാനി വിഷയത്തിലെ ജെപിസി അന്വേഷണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. യുക്രൈൻ യുദ്ധത്തിലും വിമത നീക്കത്തിലും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനുമായി സംസാരിച്ച മോദിക്ക് സ്വന്തം രാജ്യത്തെ കലാപത്തില്‍ ഇടപെടാൻ സമയമില്ലെന്ന വിമർശനവും കോണ്‍ഗ്രസ് ഉയർത്തി. അതേ സമയം, ഏക സിവിൽ കോഡിൽ…

    Read More »
  • LIFE

    ധനുഷ്, വിജയ് സേതുപതി, അമലപോള്‍… തമിഴിലെ മുന്‍നിര നടന്മാര്‍ അടക്കം 14 താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ

    ചെന്നൈ: തമിഴിലെ മുന്‍നിര നടന്മാര്‍ അടക്കം  14 താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ 18നാണ് ഈ യോഗം നടന്നത്. ഇതില്‍ നടപടിയുടെ വിവിധ കാര്യങ്ങളിൽ തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവുകൾ കമ്മിറ്റിയില്‍ നിന്നും അംഗീകാരം വാങ്ങി. നിർമ്മാതാക്കളിൽ നിന്ന് മുൻകൂർ പ്രതിഫലം വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങള്‍ അടക്കം പട്ടികയില്‍ ഉണ്ട്. തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ ചിമ്പു, വിശാൽ, എസ് ജെ സൂര്യ, അദർവ, വിജയ് സേതുപതി, യോഗിബാബു എന്നിവർ ഈ പട്ടികയിലുണ്ടെന്നാണ് വിവരം. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് ഉച്ചയ്ക്ക് ശേഷം തമിഴ് താരങ്ങളുടെ സംഘടന നടികര്‍ സംഘവുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്തിടെ രണ്ടാം തവണയും പ്രൊഡ്യൂസേഴ്‌സ് യൂണിയൻ പ്രസിഡന്റായി ചുമതലയേറ്റ നിര്‍മ്മാതാവ് തേനാണ്ടൽ മുരളി. തമിഴ് സിനിമ രംഗത്ത് നിർമ്മാതാക്കളെ നഷ്ടത്തിൽ നിന്ന്…

    Read More »
  • Local

    മൂന്നാർ – ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് ദമ്പതികൾക്ക് പരുക്ക്

    മൂന്നാർ: മൂന്നാർ – ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇടമലക്കുടിയിൽ പോയി തിരികെ മടങ്ങിയ മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. പെരിയവാരയ്ക്കും കനിമലയയ്ക്കും ഇടയിൽ വച്ച് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പെരിയവാരയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ ജ്യോതി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ രാമചന്ദ്രന് കൈയ്ക്കും കാലിനും തലയിലും പരിക്കേറ്റു. വാഹനം മറിഞ്ഞ ശേഷം ഇവർ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തുകയുമായിരുന്നു. ഇടമലക്കുടി സന്ദർശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് ഇവർ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നതറിഞ്ഞ് മൂന്നാർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • NEWS

    യുഎഇയിൽ ഡ്രൈവറില്ലാത്ത ടാക്സിയിൽ ഫ്രീയായി ചുറ്റിക്കറങ്ങാൻ അവസരം; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

    അബുദാബി: യുഎഇയില്‍ ഡ്രൈവറില്ലാത്ത ടാക്സിയില്‍ ഫ്രീയായി ചുറ്റിക്കറങ്ങാന്‍ അവസരം. അബുദാബിയിലെ പ്രധാന ഉല്ലാസ കേന്ദ്രങ്ങളായ യാസ് ഐലന്റിലും സാദിയാത്ത് ഐലന്റിലുമാണ് ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളില്‍ സൗജന്യമായി സഞ്ചരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുന്നത്. പെരുന്നാള്‍ അവധിക്കാലത്തെ അവശേഷിക്കുന്ന ദിവസങ്ങളിലേക്ക് കൂടി മാത്രമായിരിക്കും ഈ ഓഫര്‍. Txai എന്ന് പേരിട്ടിരിക്കുന്ന, പൂര്‍ണമായും ഡ്രൈവര്‍ രഹിതമായി ടാക്സി വാഹനത്തില്‍ ഫ്രീയായി സഞ്ചരിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രയോജനപ്പെടുത്താമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ (ഐടിസി – അബുദാബി) ട്വിറ്ററിലൂടെ അറിയിച്ചു. ഏറ്റവും ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ ടാക്സി സര്‍വീസില്‍ യാത്രക്കാര്‍ക്ക് വ്യത്യസ്‍തവും സുരക്ഷിതവുമായ യാത്രാ അനുഭവം ലഭ്യമാവുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററിന്റെ അറിയിപ്പില്‍ പറയുന്നു. ഡ്രൈവറില്ലാ ടാക്സിയുടെ സൗജന്യ സേവനം ലഭ്യമാവാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ Txai മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് തീയ്യതിയും സമയവും, എവിടെ നിന്ന് എവിടേക്കാണ് പോകേണ്ടതെന്ന വിവരങ്ങളും നല്‍കിയാല്‍…

    Read More »
  • India

    ഏക സിവിൽ കോഡില്‍ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ് നയരൂപീകരണ സമിതി

    ദില്ലി : ഏക സിവിൽ കോഡില്‍ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ് നയരൂപീകരണ സമിതി. കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് ദില്ലിയില്‍ വ്യക്തമാക്കി. ഏക സിവില്‍ കോഡ് ബില്ലിലെ നീക്കങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റിന്‍റെ നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നയരൂപീകരണ സമിതി ചേര്‍ന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദമുള്ളപ്പോള്‍ തന്നെ തല്‍ക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വം ധാരണയിലെത്തിയത്. ഏക സിവില്‍കോഡ് അപ്രായോഗികമെന്ന് മുന്‍ നിയമ കമ്മീഷന്‍ നിലപാട് അറിയിച്ച സാഹചര്യത്തില്‍ പുതിയ കമ്മീഷനെ നിയോഗിച്ചതും അഭിപ്രായങ്ങള്‍ തേടിയതും ബിജെപിയുടെ ധ്രുവീകരണത്തിനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 15 ന് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ നിലപാടാണ് കോണ്‍ഗ്രസ് മുന്‍പോട്ട് വച്ചത്. ഈ ന്യായീകരണം ഉന്നയിക്കുമ്പോള്‍ തന്നെ ഏക സിവില്‍ കോ‍ഡ് വേണോ, വേണ്ടയോ എന്ന് കൃത്യമായി നേതൃത്വം പറയുന്നില്ല.

    Read More »
  • Kerala

    സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡ​ന്റെ സ്വകാര്യ ബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ കേരളത്തിലെ സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈബി ഈഡൻ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നത്- മന്ത്രി കുറ്റപ്പെടുത്തി. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഗൂഢനീക്കം ആണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. കേരളത്തോട് കൂടുതൽ അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ ഒക്കെ കേരളത്തിന്‌ സമാനമായ രീതിയിലാണ് തലസ്ഥാനം സ്ഥിതിചെയ്യുന്നത്. കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായിരുന്ന കാലഘട്ടത്തിൽ ഹൈക്കോടതി ബഞ്ച് അടക്കമുള്ള സുപ്രധാന…

    Read More »
  • Kerala

    വീണ്ടും പിഴച്ചു; പുതിയ ഡിജിപിക്കായുള്ള ഗാർഡ് ഓഫ് ഓണറില്‍ ഗുരുതര പിഴവ്

    തിരുവനന്തപുരം: പൊലീസ് മേധാവിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയതിലും ഗുരുതര പിഴവ്. ഇന്നലെ വൈകുന്നേരം ചുമതലേൽക്കാനെത്തിയ ഷെയ്ഖ് ദർവേഷ് സാഹിബിന് കെഎപി അഞ്ചാം ബറ്റാലിയൻ പൊലീസുകാരാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഗാർഡ് ഓഫ് ഓണറിനിടെ തോക്ക് ഉയർത്തുന്നതിലാണ് വീഴ്ച പറ്റിയത്. പൊലീസുകാർക്ക് നിർദ്ദേശം നൽകിയിലുണ്ടായ പിഴവാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാമുള്ളപ്പോഴാണ് പിഴവ് സംഭവിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് ആസ്ഥാന എഡിജിപി ഡ്യൂട്ടി ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെറ്റ് വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. നേരത്തെ ഡിജിപിമാരായ എസ് ആനന്ദകൃഷ്ണനും ഡോ. ബി സന്ധ്യക്കും നൽകിയ യാത്രയയപ്പ് പരേഡിലും പിഴവ് സംഭവിച്ചിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ഡിജിപിമാരായ ഡോ. ബി സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും എസ്എപി ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് പരേഡിൽ പങ്കെടുത്ത വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് ആണ് പുനർ പരിശീലനം നൽകുന്നത്. യാത്രയയപ്പിൻറെ ഭാഗമായി വിവിധ പ്ലറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് വെടി…

    Read More »
  • Tech

    പുതിയ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ ജിയോ; ഞെട്ടിക്കുന്ന വിലയിൽ ഐറ്റം വരും!

    മുംബൈ: ഇന്ത്യൻ വിപണിയിൽ പുതിയ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജിയോ എന്ന് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമായ ഏറ്റവും വിലകുറഞ്ഞതായിരിക്കും ഈ ഫോൺ എന്നാണ് വിവരം. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനം നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പുതിയ ജിയോ 5 ജി ഫോൺ അവതരിപ്പിക്കും. ഫോണിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ടിപ്‌സ്റ്റർ അഭിഷേക് യാദവ് ഒരു ട്വീറ്റിൽ ജിയോ 5ജി സ്മാർട്ട്‌ഫോണിന്റെ ചിത്രം പങ്കിട്ടിട്ടുണ്ട്. ഫോണിൻറെ ചില പ്രത്യേകതകളും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലീക്ക്സ്റ്റർ പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച്, പുതിയ ജിയോ ഫോൺ 5Gക്ക് ക്യൂവൽകോം സ്നാപ് ഡ്രാഗൺ 480+ എസ്ഒസി ഉണ്ടാകും. ക്യാമറയിലേക്ക് വന്നാൽ ജിയോയുടെ പുതിയ 5ജി ഫോണിൽ 13 എംപി പ്രൈമറി ക്യാമറ സെൻസറും 2 എംപി സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകും.…

    Read More »
  • Kerala

    രോഗം ഗൂരുതരമായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ പടിക്കെട്ടിൽ വീണ് മരിച്ചു

    കൊല്ലം:രോഗം ഗൂരുതരമായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ പടിക്കെട്ടിൽ വീണ് മരിച്ചു.കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭാവമുണ്ടായത്. കുറുമ്ബാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്.സംഭവത്തിൽ കുടുംബം കൊട്ടാരക്കര പോലീസിന് പരാതി നല്‍കി.   ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് നടത്തി പടികയറ്റുകയായിരുന്നു.   പടികയറുന്നതിനിടയില്‍ രാധാകൃഷ്ണൻ പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സ്‌ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്ബ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും തന്റെ കയ്യിലേക്കാണ് അച്ഛൻ മരിച്ചുവീണതെന്നും മകന്‍ അഭിജിത്ത് പറഞ്ഞു.   ഐസിയുവിലോ മറ്റോ വിധഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛൻ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നെന്നും അഭിജിത്ത് പറയുന്നു.അറ്റൻഡർമാരുടെയും  സെക്യൂരിറ്റിയുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും വന്നില്ല. പുറത്ത് നിന്ന രണ്ട് പേരുടെ സഹായത്താലാണ് മൃതശരീരം താഴെ എത്തിച്ചത്-അഭിജിത്ത് പരാതിയിൽ…

    Read More »
  • Kerala

    ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ മയക്കുമരുന്നു കേസില്‍ കുടുക്കി ജയിലിലിട്ട സംഭവത്തില്‍ കര്‍ശന നടപടി:  മന്ത്രി എം ബി രാജേഷ്

       ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ മയക്കുമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. സംഭവത്തില്‍ എക്സൈസ് വിജിലന്‍സ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലക്കു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. എക്സൈസ് വിജിലന്‍സ് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇപ്പോള്‍ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാര്‍ക്കെതിരെ നപടിയുണ്ടാകും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. എക്സൈസിന് ഒരു വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടി വരും. മയക്കുമരുന്നിനെതിരായി എക്സൈസിന്റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിനെ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരായ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.…

    Read More »
Back to top button
error: