ഇടുക്കി: റബ്ബറും ഏലവും കളഞ്ഞ് കൊക്കോ കൃഷി ചെയ്ത കർഷകർ ഭാഗ്യവാൻമാർ.കിലോയ്ക്ക് 215 രൂപയാണ് നിലവിലെ വില.
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഹൈറേഞ്ചിലെ കമ്ബോളങ്ങളില്‍ പച്ച കൊക്കൊയ്‌ക്ക് 32 രൂപയും ഉണങ്ങിയതിന് വില 165 രൂപയുമാണ് ലഭിച്ചത്.എന്നാല്‍ ഇപ്പോള്‍ പച്ച കൊക്കൊയുടെ വില 40-42 രൂപയും ഉണങ്ങിയ കൊക്കൊയ്ക്ക് 215 രൂപയും ലഭിക്കുന്നുണ്ട്.
കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാര്‍, അടിമാലി, കുമളി എന്നീ കമ്ബോളങ്ങളിലാണ് ഹൈറേഞ്ചില്‍ പ്രധാനമായും കൊക്കൊ ശേഖരിക്കുന്നത്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഹൈറേഞ്ചിലെ കമ്ബോളങ്ങളില്‍ കൂടുതലായി കൊക്കൊ എത്തുന്നത്.
പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിര്‍മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്ബനികളുടെയും ഏജൻസികള്‍ ഇവിടെ നിന്നും കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.
ആരും കാര്യമായി ശ്രദ്ധിക്കാതെയും പരിപാലിക്കാതെയും ഇരുന്നതോടെ ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് കൊക്കോ വില സംസ്ഥാനത്ത് ഉയരാൻ കാരണം.