KeralaNEWS

രോഗം ഗൂരുതരമായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ പടിക്കെട്ടിൽ വീണ് മരിച്ചു

കൊല്ലം:രോഗം ഗൂരുതരമായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ പടിക്കെട്ടിൽ വീണ് മരിച്ചു.കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭാവമുണ്ടായത്.

കുറുമ്ബാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്.സംഭവത്തിൽ കുടുംബം കൊട്ടാരക്കര പോലീസിന് പരാതി നല്‍കി.

 

Signature-ad

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് നടത്തി പടികയറ്റുകയായിരുന്നു.

 

പടികയറുന്നതിനിടയില്‍ രാധാകൃഷ്ണൻ പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സ്‌ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്ബ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും തന്റെ കയ്യിലേക്കാണ് അച്ഛൻ മരിച്ചുവീണതെന്നും മകന്‍ അഭിജിത്ത് പറഞ്ഞു.

 

ഐസിയുവിലോ മറ്റോ വിധഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛൻ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നെന്നും അഭിജിത്ത് പറയുന്നു.അറ്റൻഡർമാരുടെയും  സെക്യൂരിറ്റിയുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും വന്നില്ല. പുറത്ത് നിന്ന രണ്ട് പേരുടെ സഹായത്താലാണ് മൃതശരീരം താഴെ എത്തിച്ചത്-അഭിജിത്ത് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: