Month: July 2023
-
Kerala
യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ബോധരഹിതനായി; ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് കണ്ടക്ടർ
തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ബോധരഹിതനായി.പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിച്ചതോടെ ഓടി എത്തിയ കണ്ടക്ടർ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ആര്യനാട് നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലായിരുന്നു സംഭവം.കണ്ടക്ടറുടെ സമയോചിത ഇടപെടലിലൂടെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടത് 40 ഓളം ആളുകളായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 5. 55നാണ് ബസ് ആര്യനാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ടത്. ചങ്ങനാശേരി ഡിപ്പോയില്‍ കയറിയശേഷം 300 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷംസീര്‍ ബോധരഹിതനാവുകയായിരുന്നു. സീറ്റിന്റെ ഇടതുവശത്തേക്ക് ഡ്രൈവര്‍ ചരിഞ്ഞ് വീണതോടെ മുൻ സീറ്റിലുണ്ടായിരുന്ന യാത്രക്കാര്‍ നിലവിളിച്ചു. ഇതേസമയം പിന്നിൽ ടിക്കറ്റ് നല്‍കിക്കൊണ്ടിരുന്ന കണ്ടക്ടറായ ആര്യനാട് സ്വദേശി ജി. എസ്. സുഭാഷ് ഓടി മുമ്ബിലെത്തി ഗിയര്‍ ബോക്‌സിന് മുകളില്‍ നിന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു.
Read More » -
Kerala
ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി; ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
കൊല്ലം: കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസില്‍ വാമദേവന്റെ (67) മൃതദേഹമാണ് മാറിപ്പോയത്. വാമദേവന്റെ മൃതദേഹത്തിനു പകരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പാങ്ങലുകാട് ശോഭ വിലാസത്തില്‍ രാജേന്ദ്രന്റെ (70) മൃതദേഹം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വാമദേവന്റെ മൃതദേഹം ഇന്നലെ രാവിലെ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. രാവിലെ 10.30ന് മൃതദേഹം കൊണ്ടു പോകാന്‍ ബന്ധുക്കള്‍ എത്തി. ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വയ്യാനം വാച്ചീക്കോണത്തുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും മുന്‍പ് ബന്ധുക്കളെ കാണിച്ചപ്പോഴാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് അറിഞ്ഞത്. ഉടന്‍ ആംബുലന്‍സില്‍ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തിരികെ എത്തിച്ചു. പിന്നീട് വാമദേവന്റെ മൃതദേഹം…
Read More » -
Crime
ചാലക്കുടി വ്യാജ എല്‍.എസ്.ഡി. കേസില്‍ വിളി വന്നത് ഇന്റര്‍നെറ്റ്‌കോള്‍ വഴി; സംശയിക്കുന്ന ബന്ധു ഒളിവില്‍, ഫോണ്‍ സ്വിച്ച് ഓഫ്
തൃശ്ശൂര്‍: ചാലക്കുടിയിലെ വ്യാജ എല്‍.എസ്.ഡി. കേസില്‍ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍.എസ്.ഡി. വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍ എന്ന് അന്വേഷണസംഘം. സംശയിക്കുന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബംഗളൂരുവില്‍ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്. വ്യാജ എല്‍.എസ്.ഡി. കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്, ഷീലാ സണ്ണിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷിക്കുന്നത്. ബാഗില്‍നിന്ന് എല്‍.എസ്.ഡിയെന്ന് ആരോപിച്ച വസ്തു കണ്ടെടുത്തതിന്റെ തലേദിവസം വീട്ടില്‍ ബന്ധുക്കളുണ്ടായിരുന്നെന്ന് ഷീല, എക്സൈസ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ബന്ധുക്കളില്‍ ചിലര്‍ ഷീലയുടെ സ്‌കൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളെ സംശയിക്കുന്നെന്ന് ഷീല, ക്രൈം ബ്രാഞ്ചിനോടു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഷീലയുടെ ബാഗില്‍ ലഹരിമരുന്നുണ്ടെന്ന വിവരം നല്‍കിയ ആളുകളെ കുറിച്ചുള്ള വിവരം എക്സൈസ് ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. അതേക്കുറിച്ച് അന്വേഷണം നടന്നുവെങ്കിലും…
Read More » -
Kerala
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഇന്നലെ 4 കുട്ടികള്‍ മുങ്ങിമരിച്ചു
കാസർകോട്:സംസ്ഥാനത്ത് ശനിയാഴ്ച വിവിധ ഇടങ്ങളിലായി 4 കുട്ടികള്‍ മുങ്ങിമരിച്ചു. കാസര്‍ഗോഡ് വെള്ളിക്കോത്ത് കൂട്ടുകാര്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചതാണ് ഒടുവിലെ സംഭവം. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മജീദ് – നസീമ ദമ്ബതികളുടെ മകൻ മിഥിലാജ് (13) ആണ് മരിച്ചത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്‌എസ്‌എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്ക്കൂള്‍ വിട്ട് വന്ന ശേഷം കൂട്ടുകാരോടൊപ്പം സമീപത്തെ വീണച്ചേരി തോട്ടില്‍ കുളിക്കാൻ പോയതായിരുന്നു മിഥിലാജ്. കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹമൂദിന്റ മകൻ സഹല്‍ ( 15 ) ആണ് മുങ്ങിമരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മാമുണ്ടേരി തയ്യുള്ള തില്‍ അജ്മല്‍ (22) നെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. അഗ്നി രക്ഷ…
Read More » -
Kerala
തിരുവനന്തപുരം-മംഗളൂരു പാതയില്‍ ട്രെയിനുകളുടെ വേഗം 130 കിലോമീറ്റർ
തിരുവനന്തപുരം-മംഗളൂരു പാതയില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി റെയില്‍വേ മുന്നോട്ട്. ആദ്യഘട്ടത്തില്‍ വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററാക്കി ഉയര്‍ത്താനാണ് പദ്ധതി. പിന്നീട് വേഗത 160 കിലോ മീറ്ററായും ഉയര്‍ത്തും. ദേശീയതലത്തില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റെയില്‍വേയുടെ കേരളത്തിലേയും അറ്റകൂറ്റപ്പണി. പുതിയ ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ളതില്‍ നിന്നുകൊണ്ട് ട്രാക്കുകള്‍ ശക്തിപ്പെടുത്താനാണ് റെയില്‍വേ നീക്കം. ഷൊര്‍ണൂര്‍-എറണാകുളം പാതയിലെ കുത്തനെയുള്ള ഗ്രേഡിയന്റ്കളുടെ പ്രശ്നം പരിഹരിക്കലും ഇക്കൂട്ടത്തിൽ പെടും. ആദ്യഘട്ടത്തില്‍ ട്രെയിനിന്റെ വേഗതക്കുറവിന് കാരണമാവുന്ന ട്രാക്കിലെ പ്രധാന വളവുകള്‍ കണ്ടെത്തുകയും റെയില്‍വേ ഭൂമി ഉപയോഗിച്ച് തന്നെ അത് നികത്തുന്നതിനുളള വഴികളുമാണ് റെയില്‍വേ തേടുക. ഇതിനൊപ്പം രണ്ട് ട്രാക്കുകളുള്ള എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ മൂന്നും നാലും ട്രാക്ക് കൂടി നിര്‍മിക്കുന്നതിനുളള ഡി.പി.ആറും ദക്ഷിണ റെയില്‍വേ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Read More » -
Kerala
ഹൈബിയുടെ അഭിപ്രായം അപക്വമെന്ന് കോണ്‍ഗ്രസ്
കൊച്ചി:കേരളത്തിൻ്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്ന ഹൈബി ഈഡൻ്റെ ആവശ്യത്തെ തള്ളി കോൺഗ്രസ്.ഹൈബിയുടെ അഭിപ്രായം അപക്വമെന്നും കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെൻറില്‍ അവതരിപ്പിച്ച സ്വകാര്യബില്ലിലാണ് തലസ്ഥാനം മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടത്. തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരത്തിലേക്ക് വടക്കേ അറ്റത്തുനിന്നുള്ളവര്‍ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം ഹൈബി ഉന്നയിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് അഭിപ്രായം ആരാഞ്ഞ് കത്ത് അയച്ചിരുന്നു. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചു. ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞാണ് ഇതിനു പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും വിവാദത്തിൽ നിന്നും തലയൂരിയത്. അതേസമയം കേരളത്തിൻ്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്ന ഹൈബി ഈഡൻ്റെ ആവശ്യത്തെ പരിഹസിച്ച് മന്ത്രി പി.രാജീവ് രംഗത്തെത്തി. ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുന്നു എന്ന് വ്യക്തമായി എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
Read More » -
Kerala
കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക്
കൊച്ചി: നഗര ഗതാഗതത്തിന് പുത്തന്‍ അനുഭവം നല്‍കിയ ജല മെട്രോയിലെ യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷം പിന്നിടുന്നു. സര്‍വീസ് ഉദ്ഘാടനം ചെയ്ത് രണ്ടുമാസം മാത്രം പിന്നിടുമ്ബോഴാണ് വാട്ടര്‍മെട്രോ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത്. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 4,87,378 പേര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. വാരാന്ത്യങ്ങളിലെ പ്രതിദിന യാത്രക്കാരുടെ കണക്ക് സാധാരണ ദിവസങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഇന്നത്തോടെ ആകെ യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷം പിന്നിടുമെന്നാണ് കേരള വാട്ടര്‍ മെട്രോ ലിമിറ്റഡ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഇതില്‍ വൈറ്റില-കാക്കനാട് റൂട്ടില്‍ സര്‍വീസ് വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. കൂടുതല്‍ ബോട്ടുകള്‍ എത്തുന്നതോടെ സര്‍വീസ് വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Read More » -
Kerala
മലയാള മനോരമക്കെതിരെ വടകര നഗരസഭയുടെ വക്കീല്‍ നോട്ടീസ്
വടകര:മലയാള മനോരമക്കെതിരെ വടകര നഗരസഭ വക്കീല്‍ നോട്ടീസ് അയച്ചു. ‘വടകര നഗരസഭാ വക കഞ്ചാവ് കൃഷി’ എന്ന പേരില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് നോട്ടീസ്. നോട്ടീസ് കൈപ്പറ്റി അഞ്ചുദിവസത്തിനകം വാര്‍ത്ത തിരുത്താത്ത പക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് അഡ്വ. കെ എം രാംദാസ് മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. മനോരമ പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യു, ചീഫ് എഡിറ്റര്‍ മാമൻ മാത്യു, മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, റിപ്പോര്‍ട്ടര്‍ ശശി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
Read More » -
Kerala
കൊല്ലത്ത് എസ്ഐയുടെ തല അടിച്ചു പൊട്ടിച്ചു; കഞ്ചാവ് സംഘത്തെ പിൻതുടർന്ന് കീഴ്പ്പെടുത്തി പോലീസ്
കൊല്ലം: കടയ്ക്കലില്‍ പൊലീസിനെ ആക്രമിച്ച കഞ്ചാവ് സംഘത്തെ ഒടുവിൽ പോലീസുകാർ കീഴ്പ്പെടുത്തി. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു രക്ഷപെട്ട സംഘത്തെ പിന്നാലെ ചെന്നാണ് കീഴ്പ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. സജുകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടിയ ശേഷം നിഫാനെ പിടികൂടാന്‍ ശ്രമിക്കുമ്ബോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു
Read More » -
Kerala
അഞ്ചു ലക്ഷം രൂപ തന്നതിനു ശേഷം ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ധിഖ് നിർബന്ധം പിടിച്ചതാണ് കൊലയ്ക്ക് കാരണം: ഫർഹാന
കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്താനുള്ള പദ്ധതിയില്ലായിരുന്നെന്നും താൻ ആവശ്യപ്പെട്ടപ്രകാരം അഞ്ച് ലക്ഷം രൂപയുമായി ഹോട്ടലിൽ എത്തിയ സിദ്ദിഖ് ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് നിർബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി ഫർഹാന പോലീസിനോട് പറഞ്ഞു. നടക്കാവ് ഇൻസ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി ജില്ലാജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ മറ്റുപ്രതികളായ വല്ലപ്പുഴ ആച്ചീരിതൊടി വീട്ടില്‍ മുഹമ്മദ് സിബില്‍ (23), വല്ലപ്പുഴ വാലുപറമ്ബില്‍ വീട്ടില്‍ മുഹമ്മദ് ആഷീഖ് (26) എന്നിവരെ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ ജയിലിലെത്തി ചോദ്യംചെയ്തിരുന്നു. ഇതിന് ശേഷമാണ് കദീജത്തുള്‍ ചെര്‍പ്പുളശ്ശേരി കട്ടുതൊടി വീട്ടില്‍ ഫര്‍ഹാനയെ(19) ചോദ്യം ചെയ്തത്. മേയ് 18-നാണ് കുന്നത്തുപാലത്ത് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ എന്ന ഹോട്ടലില്‍ കൊല്ലപ്പെടുന്നത്. പിന്നീട് പ്രതികള്‍ മൃതശരീരം കട്ടറുപയോഗിച്ച് മുറിച്ച് ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളുകയായിരുന്നു. തിരൂര്‍ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്യുകയും തൊണ്ടിമുതലുകള്‍ കണ്ടെടുക്കുകയും…
Read More »