KeralaNEWS

ഹൈബിയുടെ അഭിപ്രായം  അപക്വമെന്ന് കോണ്‍ഗ്രസ്

കൊച്ചി:കേരളത്തിൻ്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്ന ഹൈബി ഈഡൻ്റെ ആവശ്യത്തെ തള്ളി കോൺഗ്രസ്.ഹൈബിയുടെ അഭിപ്രായം  അപക്വമെന്നും കോൺഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെൻറില്‍ അവതരിപ്പിച്ച സ്വകാര്യബില്ലിലാണ് തലസ്ഥാനം മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടത്. തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരത്തിലേക്ക് വടക്കേ അറ്റത്തുനിന്നുള്ളവര്‍ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം ഹൈബി ഉന്നയിച്ചത്.

തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് അഭിപ്രായം ആരാഞ്ഞ് കത്ത് അയച്ചിരുന്നു. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചു.

ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞാണ് ഇതിനു പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും വിവാദത്തിൽ നിന്നും തലയൂരിയത്.
അതേസമയം കേരളത്തിൻ്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്ന ഹൈബി ഈഡൻ്റെ ആവശ്യത്തെ പരിഹസിച്ച്‌ മന്ത്രി പി.രാജീവ് രംഗത്തെത്തി. ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുന്നു എന്ന് വ്യക്തമായി എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

Back to top button
error: