കൊച്ചി: നഗര ഗതാഗതത്തിന് പുത്തന്‍ അനുഭവം നല്കിയ ജല മെട്രോയിലെ യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷം പിന്നിടുന്നു.
സര്‍വീസ് ഉദ്ഘാടനം ചെയ്ത് രണ്ടുമാസം മാത്രം പിന്നിടുമ്ബോഴാണ് വാട്ടര്‍മെട്രോ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത്.
വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 4,87,378 പേര് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. വാരാന്ത്യങ്ങളിലെ പ്രതിദിന യാത്രക്കാരുടെ കണക്ക് സാധാരണ ദിവസങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഇന്നത്തോടെ ആകെ യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷം പിന്നിടുമെന്നാണ് കേരള വാട്ടര്‍ മെട്രോ ലിമിറ്റഡ് അധികൃതരുടെ പ്രതീക്ഷ.
നിലവില്‍ വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഇതില്‍ വൈറ്റില-കാക്കനാട് റൂട്ടില്‍ സര്‍വീസ് വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. കൂടുതല്‍ ബോട്ടുകള്‍ എത്തുന്നതോടെ സര്‍വീസ് വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.