KeralaNEWS

സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ലോഗോ; വ്യാപക വിമര്‍ശനം

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ലോഗോ ഉപയോഗിച്ചതിനെതിരെ വിമര്‍ശനം ഉയരുന്നു. 30 പുസ്തകങ്ങളിലാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ലോഗോ പ്രിന്റ് ചെയ്തത്. അക്കാദമിയുടെ നടപടിയെ വിമര്‍ശിച്ചു എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധിപ്പേര്‍ രംഗത്തെത്തി. ലോഗോ പതിപ്പിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് വിവിധ സാഹിത്യകാരന്മാര്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വര്‍ഷികത്തിന്റെ ഭാഗമായി 500 പുസ്തകത്തിന്റെ ഡിജിറ്റലൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവും കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തിരുന്നു. 30 പുസ്തകങ്ങളിലാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ലോഗോ പതിപ്പിച്ചത്. സാഹിത്യ അക്കാദമിയുടേത് അസാധാരണ നടപടിയാണെന്നാണ് വിവിധ സാഹിത്യകാരന്മാരുടെ അഭിപ്രായം. ലോഗോ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Signature-ad

അതേസമയം, സാധാരണ ഭരണനടപടിയെന്ന നിലയിലാണ് ലോഗോ പതിപ്പിച്ചതെന്നാണ് അക്കാദമി സെക്രട്ടറി സിപി അബൂബക്കറിന്റെ വിശദീകരണം. എന്നാല്‍, അക്കാദമിയുടെ നിലപാടിനെതിരെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ രംഗത്തെത്തി. ലോഗോ ഉള്‍പ്പെടുത്തിയത് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ തീരുമാനമാണെന്ന് പ്രതികരിച്ച സച്ചിദാനന്ദന്‍ അടുത്ത ലക്കത്തില്‍ ലോഗോ ഒഴിവാക്കുമെന്ന് അറിയിച്ചു. വിഷയത്തില്‍ തന്റെ എതിര്‍പ്പ് വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: