KeralaNEWS

റോഡുകളിൽ വെള്ളം; ആലപ്പുഴ, റാന്നി റൂട്ടുകളിൽ ബസ് സർവീസുകൾ നിർത്തിവെച്ചു

തിരുവല്ല:ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ കെ എസ് ആര്‍ ടി സി എടത്വ ഡിപ്പോയില്‍ നിന്നും മുട്ടാര്‍, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.
ആലപ്പുഴ – തിരുവല്ല റൂട്ടില്‍ നെടുമ്ബ്രo ഭാഗത്ത് റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍
ചക്കുളത്തുകാവ് വരെയാണ് ഓപ്പറേറ്റു ചെയ്യുന്നതെന്ന് എടത്വ ഇൻസ്‌പെക്ടര്‍-ഇൻ-ചാര്‍ജ്ജ് അറിയിച്ചു. തിരുവല്ലാ ഡിപ്പോയില്‍ നിന്നും പൊടിയാടി വരെയുമാണ് സര്‍വ്വീസ് നടത്തുന്നത്.
അതേസമയം മണിമലയാർ കരകവിഞ്ഞതിനാൽ തിരുവല്ല- റാന്നി റൂട്ടിൽ ബസ് സർവീസുകൾ മുടങ്ങി.നെല്ലാട്, വെണ്ണിക്കുളം എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്.

Back to top button
error: