KeralaNEWS

പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നീട്ടി

തിരുവനന്തപുരം: വിവിധ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നീട്ടി. ബുധനാഴ്ചകളില്‍ വൈകിട്ട് 7.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്‌മോര്‍ (06044) ആഗസ്റ്റ് രണ്ടു വരെയും വ്യാഴാഴ്ചകളില്‍ എഗ്‌മോറില്‍നിന്ന് പകല്‍ 2.25ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ (06043) ആഗസ്റ്റ് മൂന്നു വരെയുമാണ് നീട്ടിയത്.
ഞായറാഴ്ചകളിലുള്ള നാഗര്‍കോവില്‍-താംബരം (06043) ആഗസ്റ്റ് മൂന്നു വരെയാണ് നീട്ടിയത്. ഞായറാഴ്ചകളിലുള്ള നാഗര്‍കോവില്‍-താംബരം (06012) ആഗ്‌സ്റ്റ് ആറു വരെയും തിരികെയുള്ള (06011) ആഗസ്റ്റ് ഏഴുവരെയും കൊച്ചുവേളി-മംഗളുരു ജങ്ഷന്‍ (06649 തിങ്കളാഴ്ചകളില്‍) പ്രതിവാര സ്‌പെഷ്യല്‍ ആഗസ്റ്റ് 28 വരെയും തിരികെയുള്ള (06650 ചൊവ്വാഴ്ചകളില്‍) ആഗസ്റ്റ് 29 വരെയുമാണ് നീട്ടിയത്.

Back to top button
error: