തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസിനു മുകളില്‍ മരം വീണു.ആര്‍ക്കും പരുക്കില്ല.
അതേസമയം സംസ്ഥാനത്തു തുടരുന്ന കനത്തമഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലും വ്യാപകനാശനഷ്ടം. മരം കടപുഴകിവീണ് നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു.വിവിധ അപകടങ്ങളില്‍ 11 പേര്‍ക്ക് പരുക്കേറ്റു.
കണ്ണൂരിലും ആലപ്പുഴയിലും ഓരോ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഴക്കെടുതിയില്‍ മരണസംഖ്യ അഞ്ചായി.