കൊച്ചി: പുതുതായി രൂപവത്കരിച്ച നാഷനല്‍ പ്രോഗ്രസിവ് പാര്‍ട്ടിയില്‍ (എൻ.പി.പി) നിന്നും വര്‍ക്കിങ് ചെയര്‍മാൻ ജോണി നെല്ലൂര്‍ രാജിവച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ട് പോകാനാവില്ലെന്നും ബി.ജെ.പി രാഷ്ട്രീയം തനിക്ക് യോജിച്ചതല്ലെന്നും സാമൂഹിക പ്രവര്‍ത്തനരംഗത്ത് തുടരുമെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി നിലനിന്ന യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് ഏപ്രില്‍ 22നാണ് ജോണി നെല്ലൂര്‍ എൻ.പി.പി വര്‍ക്കിങ് ചെയര്‍മാനായത്.ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി അജണ്ടയോടെയാണ് പുതിയ പാര്‍ട്ടി രൂപവത്കരണമെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.
മൂന്ന് പ്രാവശ്യം മൂവാറ്റുപുഴ എം.എല്‍.എയായിരുന്ന അദ്ദേഹം യു.ഡി.എഫ് സെക്രട്ടറിയുമായിരുന്നു. കേരള കോണ്‍ഗ്രസ് ജേക്കബില്‍ രണ്ടാമനായി നില്‍ക്കവേയാണ് ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നത്.