Month: July 2023

  • Crime

    ബസ് അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ പാദസരം നഷ്ടപ്പെട്ടു; സ്വകാര്യ ആശുപത്രി ജീവനക്കാരെ ചോദ്യംചെയ്ത് പോലീസ്

    പാലക്കാട്: കൂനത്തറയിലെ ബസ് അപകടത്തില്‍ പരിക്കുപറ്റി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയുടെ ഒന്നര പവന്‍ തൂക്കം വരുന്ന പാദസരം നഷ്ടപ്പെട്ടതായി പരാതി. ഇതേ ആശുപത്രിക്കുള്ളില്‍ നിന്നും മുന്‍പും സ്വര്‍ണാഭരണം മോഷണം പോയെന്ന് പരാതി ഉയര്‍ന്നിരുന്നു. ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂര്‍ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. ജൂണ്‍ മാസം 16 നാണ് കൂനത്തറ ആശാദീപം വളവില്‍ വെച്ച് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 49 ഓളം പേര്‍ക്ക് പരിക്കുപറ്റിയിരുന്നു. അപകടത്തില്‍ പരിക്കുപറ്റിയശേഷം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പനയൂര്‍ ഉപ്പാമുച്ചിക്കല്‍ അജിന്റെ ഭാര്യ ചൈതന്യയുടെ ഇടതുകാലിലുണ്ടായിരുന്ന സ്വര്‍ണ്ണ പാദസരം ഐസിയുവില്‍ നിന്നും മോഷണം പോയിയെന്നാണ് പരാതി. അപകടം സംഭവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ പരിക്കേറ്റ മറ്റുള്ളവര്‍ക്കൊപ്പം ചൈതന്യയെയും പ്രദേശത്തുണ്ടായിരുന്നവര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തലയ്ക്കും വലതു കൈയിലും ഇടുപ്പിനുമാണ് ചൈതന്യയ്ക്ക് പരിക്കേറ്റിരുന്നത്. തലകറക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ സിടി…

    Read More »
  • Crime

    ബാലവിവാഹത്തിന് ഒത്താശ; ക്ഷേത്രം ജീവനക്കാരന് സസ്‌പെന്‍ഷന്‍

    പാലക്കാട്: ചെര്‍പ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തില്‍ ബാലവിവാഹം നടന്ന സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ക്ലര്‍ക്ക് പി രാമകൃഷ്‌നെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ ക്ലര്‍ക്കിന് വീഴ്ച വന്നിട്ടുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. തൂത ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞമാസം 29നാണ് ബാലവിവാഹം നടന്നത്. മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവ് ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ 17 കാരിയെ വിവാഹം ചെയ്തതില്‍ ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തിരുന്നു. വിവാഹത്തെ പ്രോത്സാഹിപ്പിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഭര്‍ത്താവുമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ വിശദ അന്വേഷണ റിപ്പോര്‍ട്ട് പോലീസിനോട് തേടിയിരുന്നു. സിഡബ്ല്യുസിയുടെ നിര്‍ദേശത്തുടര്‍ന്ന് ബാലവിവാഹനിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടാത്തത് ഗുരുതരമായ വീഴ്ചയാണെന്നു കാണിച്ചാണ് ക്ലര്‍ക്ക് പി രാമകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍…

    Read More »
  • Kerala

    തൃശൂര്‍ പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു 

    തൃശൂര്‍: പെരിഞ്ഞനത്ത് വീട് കത്തിനശിച്ചു. മേനോത്ത് കാവ് ക്ഷേത്രത്തിന് കിഴക്ക് വെമ്ബുലി വീട്ടില്‍ ബാബു രാജൻ്റെ വീടാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കനത്ത മഴയില്‍ വീടിന് ചുറ്റും വെള്ളക്കെട്ട് ഉണ്ടായതിനാല്‍ വീട്ടുകാര്‍ ഓണപറമ്ബിലുള്ള തറവാട്ടിലേക്ക് താമസം മാറ്റിയിരുന്നു.   നാട്ടുകാരാണ് വീട് കത്തുന്നത് ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, നാട്ടിക എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ വീട് പൂര്‍ണമായും കത്തിനശിച്ചു. വസ്ത്രങ്ങളും പണവും വീട്ടുപകരണങ്ങളും അടക്കം കത്തി ചാമ്ബലായി.   ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം

    Read More »
  • Kerala

    ബാങ്ക് മാനേജരും ഭർത്താവും  രണ്ട് മക്കളും വീട്ടിൽ മരിച്ച നിലയിൽ, സംഭവം മലപ്പുറത്ത്

         മലപ്പുറം നഗരമധ്യത്തിലെ മുണ്ടുപറമ്പ് മൈത്രി നഗറിൽ വാടകവീട്ടിൽ നാലംഗ കുടുംബത്തെ  മരിച്ചനിലയിൽ കണ്ടെത്തി.  കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ സബീഷ് മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഷീനയും തൊട്ടടുത്ത മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കുടുംബക്കാർ ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ രാത്രി 11 ന് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.   കണ്ണൂർ മുയ്യം വരഡൂൽ ചെക്കിയിൽ നാരായണന്റെ മകളായ ഷീന കണ്ണൂരിലെ എസ്.ബി.ഐയിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ചാർജെടുത്തത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ മലപ്പുറം പോലീസ്…

    Read More »
  • Kerala

    കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു;വടകര ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

    കോട്ടയം:വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു.അയ്മനം സ്വദേശിനി മുട്ടേല്‍ സ്രാമ്ബത്തറ ഭാനു (73) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. അതേസമയം വടകര ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം മുന്‍പ് ഒഴുക്കില്‍പ്പെട്ട മീത്തലെപ്പറമ്ബ് വിജീഷ് (35) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് വലിയമങ്ങാട് ബീച്ചില്‍ തിരയില്‍പെട്ട് യുവാവിനെ കാണാതായി. അനൂപ് സുന്ദരന്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.   അപ്പർ കുട്ടനാട്ടിലെ  ചാത്തങ്കരിയില്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോയ അമ്മയേയും മകനെയും അഗ്നിശമന സേന രക്ഷപ്പെടുത്തി. 80 വയസ്സുള്ള അമ്മയും കെട്ടിടത്തില്‍ നിന്ന് വീണ് കിടപ്പിലായിരുന്ന മകനെയുമാണ് വെള്ളം കയറിയ വീട്ടില്‍ നിന്ന് സേന രക്ഷപ്പെടുത്തിയത്.

    Read More »
  • Crime

    ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടു; മണിക്കൂറുകള്‍ നീണ്ട കൊലവിളിക്കൊടുവില്‍…

    കൊച്ചി: വയോധിക വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാടിനെ നടുക്കിയ കൊലവിളി നീണ്ടതു മണിക്കൂറുകളോളം. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രഹാം (77) ആണു മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദ് ഏബ്രഹാമിനെ (51) അറസ്റ്റ് ചെയ്തു. രാവിലെ മുതല്‍ തുടങ്ങിയ പ്രശ്‌നത്തില്‍ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചു കൗണ്‍സിലര്‍ ഉച്ചയോടെയാണ് ഇടപെടുന്നത്. വിനോദിനെ ആശുപത്രിയിലേക്കു മാറ്റണം എന്നായിരുന്നു അവരുടെ ആവശ്യം. കൗണ്‍സിലര്‍ അറിയിച്ചതനുസരിച്ചു പോലീസ് വന്നെങ്കിലും വാതില്‍ തുറന്നില്ല. ഇതിനിടെ ജനല്‍ തുറന്ന വിനോദ്, ഇവിടെ പ്രശ്‌നമൊന്നുമില്ലെന്നെന്നും ഞാനും അമ്മയും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും പറഞ്ഞു. പോലീസ് പോകാതെ നില്‍ക്കുന്നതു കണ്ടതോടെ വിനോദ് ഫ്യൂസ് ഊരി. വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ മൂന്നരയോടെ പോലീസ് മടങ്ങി. വൈകിട്ട് അഞ്ചരയോടെ വീട്ടിനുള്ളില്‍ നിന്നു കരച്ചിലും സാധനങ്ങള്‍ വലിച്ചെറിയുന്ന ശബ്ദവും കേട്ടു. ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതിന്റെ ഗന്ധവും പരന്നു. ഇതോടെ അയല്‍വാസികള്‍ കൗണ്‍സിലറെ വീണ്ടും വിളിച്ചു. പോലീസും പിന്നാലെ ഫയര്‍ ഫോഴ്‌സും എത്തിയെങ്കിലും വാതില്‍…

    Read More »
  • NEWS

    അഫ്ഗാനിൽ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത് വരന്റെ കുടുംബത്തിനുള്ള സാമ്ബത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാന്‍

    കാബൂൾ:രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത് വരന്റെ കുടുംബത്തിനുള്ള സാമ്ബത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാന്‍. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരന്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്ബത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത്.താലിബാന്‍ വക്താവ് സാദിഖ് ആകിഫ് മഹ്‌ജെര്‍ ഒരു വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.   പുരികം മോടി വരുത്തല്‍, സ്വാഭാവിക മുടിയ്ക്ക് നീളം കൂട്ടാനുള്ള വെപ്പുമുടി, മേക്കപ്പ് എന്നിവയൊക്കെ ഇസ്ലാമില്‍ നിഷിദ്ധമാണെന്ന് വിഡിയോയില്‍ പറയുന്നു. ഇതൊന്നും അണിഞ്ഞ് നിസ്‌കരിക്കാനാവില്ല. വിവാഹത്തിനു മുന്‍പ് വധുവിനും ബന്ധുക്കള്‍ക്കും ബ്യൂട്ടി പാര്‍ലറിലെ സേവനങ്ങള്‍ക്കുള്ള പണം നല്‍കേണ്ടത് വരന്റെ കുടുംബമാണ്. ഇത് അവര്‍ക്ക് കനത്ത സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നു.ബ്യൂട്ടി പാര്‍ലറുകള്‍ ഒരു മാസത്തിനുള്ളില്‍ പൂട്ടണമെന്നായിരുന്നു താലിബാന്റെ നിര്‍ദ്ദേശം.

    Read More »
  • Crime

    കോളജില്‍ നിന്ന് വീട്ടിലെത്തിയത് ഞായറാഴ്ച; വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

    ഇടുക്കി: വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മുടി പന്നിയാര്‍കുട്ടി കച്ചിറയില്‍ സന്തോഷിന്റെ മകള്‍ ദേവേന്ദു (19) ആണ് മരിച്ചത്. മംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ദേവേന്ദു. കഴിഞ്ഞ ഞായറാഴ്ചയാണു വീട്ടിലെത്തിയത്. സംസ്‌കാരം നടത്തി. തൃശൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വര്‍ഷം മുന്‍പു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സഹോദരന്‍: ദേവാനന്ദ്.    

    Read More »
  • Crime

    എംവിഡി ചമഞ്ഞ് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റില്‍

    കൊച്ചി: മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്് ചെയ്തത്. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും പ്രതി ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവിട്ടതായി തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ പലരില്‍ നിന്നും വന്‍ തുക കൈപ്പറ്റിയതായും പോലീസിനു വിവരം ലഭിച്ചു.

    Read More »
  • India

    സർവീസ് റിവോൾവറിൽ നിന്ന് നിറയൊഴിച്ച് കോയമ്പത്തൂർ ഡിഐജി സ്വയം  ജീവനൊടുക്കി; കാരണം കുടുംബ പ്രശ്നങ്ങളെന്നു സൂചന

      കോയമ്പത്തൂർ ഡി.ഐ.ജി  വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്ന് പോലീസ് പറഞ്ഞു. കടുത്ത സമ്മർദ്ദം മൂലം ശരിയായി ഉറങ്ങിയിട്ട് ആഴ്ചകളായെന്ന് സഹപ്രവർത്തകരോട് വിജയകുമാർ പറഞ്ഞതായി വിവരമുണ്ട്. പ്രഭാത നടത്തത്തിനു പോയി വന്നതിനു ശേഷമായിരുന്നു സംഭവം. ഇന്ന് (വെള്ളി) രാവിലെ 6.45-ഓടെ ക്യാമ്പിലെത്തിയ വിജയകുമാർ സ്ഥലത്തുണ്ടായിരുന്ന പേഴ്സണൽ സെക്യൂരിറ്റി ഓഫീസറോട് തന്റെ തോക്ക് ആവശ്യപ്പെട്ടു. തുടർന്ന് തോക്ക് നൽകിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേക്ക് പോയി. ഈ സമയത്ത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. . 2009-ലെ ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥനായ വിജയകുമാർ കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു.  കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂർ ഡി.ഐ.ജിയായി ചുമതലയേറ്റത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

    Read More »
Back to top button
error: