Month: July 2023
-
Kerala
വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന സുമയ്യയ്ക്കും അഫീഫയ്ക്കും പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്ന (ലിവ് ഇൻ റിലേഷൻ) യുവതികൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളിൽ നിന്നും കൂട്ടാളികളിൽനിന്നും പൊലീസ് സംരക്ഷണം തേടി മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സി.എസ് അഫീഫയും ഫയൽചെയ്ത ഹർജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർ, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണു കോടതി നിർദേശം നൽകിയത്. നേരത്തേ അഫീഫയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി എന്നുകാണിച്ച് സുമയ്യ ഫയൽചെയ്ത ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അന്ന് വീട്ടുകാരോടൊപ്പം പോകാനാണ് താത്‌പര്യമെന്ന് അഫീഫ കോടതിയിൽ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഇതിനുശേഷം പോലീസിന്റെയും സ്ത്രീസംരക്ഷണ സെല്ലിന്റെയും സഹായത്തോടെ വീണ്ടും ഒരുമിച്ചു താമസിക്കാൻ തുടങ്ങിയ ഇരുവരും പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിനല്‍കിയത് . സർക്കാരിന്‍റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.…
Read More » -
Kerala
പത്തനംതിട്ടയിലും കോട്ടയത്തും നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
കോട്ടയം: കനത്തമഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ടയിൽ അച്ചന്‍കോവിലാറിലും മണിമലയാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയർന്നു.മണിമലയാറിൽ കല്ലൂപ്പാറ, പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, പമ്പാനദിയിലെ മടമണ്‍ സ്റ്റേഷന്‍, അച്ചന്‍കോവിലാറിലെ തുമ്ബമണ്‍ സ്റ്റേഷന്‍, കോട്ടയത്ത് മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നല്‍കി. തൃശൂർ പൊരിങ്ങൽക്കുത്ത് ഡാമിലും അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് റെഡ് അലര്‍ട്ട്. നിലവില്‍ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » -
Crime
ജ്വല്ലറിയില്‍നിന്ന് ഏഴരക്കോടി തട്ടിയെടുത്ത ജീവനക്കാരി ഒളിവില്‍; പണം ബിനാമി അക്കൗണ്ടുകളിലേക്ക് വകമാറ്റി
കണ്ണൂര്‍: താവക്കരയിലെ കൃഷ്ണാ ജ്വല്ലേഴ്‌സില്‍നിന്ന് ഏഴരക്കോടി രൂപയോളം അപഹരിച്ചു മുങ്ങിയ ചീഫ് അക്കൗണ്ടന്റിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൃഷ്ണാ ജൂവല്‍സ് എംഡിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ സിന്ധു (49) ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാക്കിയ നിലയിലാണ്. സിന്ധു കേരളത്തിന് പുറത്താണ് ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. എന്നാല്‍ ഇവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ചോദ്യംചെയ്തതില്‍ ഇവര്‍ എവിടെയാണെന്ന വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒളിവില്‍ പോയ സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. ഇവര്‍ക്ക് നിരവധി അക്കൗണ്ടുകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ബന്ധുക്കളോടെപ്പം തുടങ്ങിയ ജോയിന്റ് ബാങ്ക് അക്കൗണ്ടുകളും ഇതിനൊപ്പമുണ്ട്. സിന്ധുവിന്റെ പേരിലുള്ള രണ്ട് അക്കൗണ്ട്, ഭര്‍ത്താവ്, സിന്ധുവിന്റെ മാതാവ്, സഹോദരന്‍ തുടങ്ങിയവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ട് ഭര്‍ത്താവിന്റെ പേരിലുള്ള സ്വന്തം അക്കൗണ്ട്, എന്നിവയിലാണ് ഇവര്‍ പല തവണകളായി പണം നിക്ഷേപിച്ചത്. 2004 മുതല്‍ സ്ഥാപനത്തിന്റെ…
Read More » -
Kerala
ഏഴാം ക്ലാസ് പാസായതാണോ, എങ്കിൽ പ്രതിമാസം 18000 രൂപ വേതനത്തിൽ ജോലി
നിങ്ങൾ ഏഴാം ക്ലാസ് പാസായതാണോ, എങ്കിൽ പ്രതിമാസം 18000 രൂപ വേതനത്തിൽ ജോലിയുണ്ട്.വയസ്സ് 36-ൽ താഴെയായിരിക്കണം എന്നു മാത്രം. തിരുവനന്തപുരം പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ ആൻഡ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഹെല്‍പ്പര്‍ തസ്തികയിലാണ് ഒഴിവുള്ളത്. യോഗ്യത : ഏഴാം ക്ലാസ് ജയം.വേതനം പ്രതിമാസം 18030 രൂപ.പ്രായം 36 വയസ് വരെ.പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി 20ന് രാവിലെ 10നുള്ള കൂടിക്കാഴ്ചക്ക് ഹാജരാകണം.വിശദ വിവരങ്ങള്‍ക്ക് Www. jntbgri.res.in.
Read More » -
India
മന്ത്രിസഭാ വികസനം കീറാമുട്ടി; പുലര്‍ച്ചെവരെ ചര്‍ച്ചയുമായി ഫഡ്‌നാവിസും ഷിന്‍ഡെയും
മുംബൈ: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി എംഎല്‍എമാര്‍ സര്‍ക്കാരില്‍ ചേര്‍ന്നതോടെയാണ് മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്തത്. പുലര്‍ച്ചെ രണ്ട് മണി വരെ ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഷിന്‍ഡെ ക്യാംപില്‍ അസ്വാരസ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ഷിന്‍ഡെ വിഭാഗം വ്യക്തമാക്കി. ഇന്നലെ ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലും രാജിവയ്ക്കില്ലെന്ന് ഷിന്‍ഡെ വ്യക്തമാക്കി. ”ഞങ്ങള്‍ രാജി നല്‍കുന്നവരല്ല, രാജി സ്വീകരിക്കുന്നവരാണ്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സമാധാനത്തോടെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്”- പാര്‍ട്ടി യോഗത്തിനുശേഷം നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും ഷിന്‍ഡെ പറഞ്ഞു. മൂന്നു പാര്‍ട്ടികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. സര്‍ക്കാരിന് 200 എംഎല്‍എമാരുടെ പിന്തുണയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പിന്തുണയോടെയാണ് ഭരണം…
Read More » -
Kerala
മൂന്നു റയിൽവെ സ്റ്റേഷനുകളില്‍ നാളെ മുതൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്
തിരുവനന്തപുരം: ചങ്ങനാശേരി, മാവേലിക്കര, മണ്‍ട്രോതുരുത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നാളെ മുതൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ചങ്ങനാശേരിയില്‍ ട്രെയിന്‍ നമ്ബര്‍ 16344 മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, 16350 നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് പുനസ്ഥാപിച്ചത്. മാവേലിക്കരയില്‍ 16344 മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസിനും 16333 വേരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസിനുമാണ് സ്റ്റോപ്പ് പുനഃസ്ഥാപിച്ചത്. മണ്‍ട്രോതുരുത്തില്‍ ട്രെയിന്‍ നമ്ബര്‍ 16366 നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസിനാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്.
Read More » -
India
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും; സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് കോടതി
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ എംപി…
Read More » -
Kerala
വഴിയില്‍നിന്ന് കിട്ടിയ 50,000 രൂപ ഉടമയ്ക്ക് നല്‍കി യുവതി
ആലത്തൂര്‍: വഴിയില്‍നിന്ന് കിട്ടിയ 50,000 രൂപ ഉടമയ്ക്ക് നല്‍കി യുവതി മാതൃകയായി.ആലത്തൂര്‍ സ്വാതിനഗറിലെ സുരഭി സ്റ്റോര്‍ ഉടമ ഹുസനപ്പയുടെ മകള്‍ സുല്‍ഫിതയ്ക്കാണ് (22) പണം കിട്ടിയത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ആലത്തൂര്‍ താലൂക്കോഫീസിന് എതിര്‍വശത്തെ ഫോട്ടോസ്റ്റാറ്റ് കടയുടെ മുന്നില്‍നിന്ന് സുൽഫിതയ്ക്ക് 500-ന്റെ ഒരുകെട്ട് നോട്ടുകള്‍ കിട്ടിയത്.പണമേല്‍പ്പിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുമ്ബോള്‍ സി.പി.എം. വണ്ടാഴി ലോക്കല്‍ സെക്രട്ടറി മരുതംപാടം എസ്. സന്തോഷ് പണം അന്വേഷിച്ചെത്തി.തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് പോലീസിന്റെ സാന്നിധ്യത്തില്‍ പണം സന്തോഷിന് കൈമാറി. യൂണിയൻ ബാങ്ക് ശാഖയില്‍നിന്ന് മറ്റൊരാള്‍ ഏല്‍പ്പിച്ച ചെക്ക് മാറിയെടുത്ത ഒന്നരലക്ഷം രൂപയില്‍ 50,000 രൂപയാണ് നഷ്ടപ്പെട്ടിരുന്നതെന്ന് സന്തോഷ് പറഞ്ഞു.
Read More » -
India
ബാഹുബലി പോസ്റ്ററുമായി പവാര്‍ പക്ഷം; പ്രായം വെറും സഖ്യയെന്ന് സുപ്രിയ സുലെ
മുംബൈ: ശരദ് പവാറിനെ പ്രായം പറഞ്ഞ് വിമര്‍ശിച്ച അജിത് പവാറിന് മറുപടിയുമായി സുപ്രിയ സുലെ. എന്‍.സി.പിയില്‍ അധികാരവടംവലി കടുക്കുന്നതിനിടെയാണ് 83 വയസ്സായില്ലേ അവസാനിപ്പിച്ചുകൂടേ എന്ന് കഴിഞ്ഞദിവസം അജിത് പവാര്‍, ശരദ് പവാറിനെ വിമര്‍ശിച്ചത്. ഇതിന് മറുപടിയുമായാണ് പവാറിന്റെ മകളും ലോക്സഭാ എം.പിയുമായ സുപ്രിയ രംഗത്തെത്തിയത്. ചില ആളുകള്‍ പറയുന്നത്, ഇപ്പോള്‍ പ്രായം ഇത്രയായില്ലേ വിരമിച്ചുകൂടെ എന്നാണ്. അവര്‍ എന്തിന് പ്രവര്‍ത്തനം അവസാനിപ്പിക്കണം?. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിന്റെ തലവന്‍ രത്തന്‍ ടാറ്റയ്ക്ക് 86 വയസ്സുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈറസ് പൂനാവാലയുടെ പ്രായം 84 വയസ്സാണ്. അമിതാഭ് ബച്ചന് 82 വയസ്സാണ്. അവരെ കണ്ടാല്‍ ക്ഷീണിതരെ പോലെ തോന്നുന്നുണ്ടോ? സുപ്രിയ ആരാഞ്ഞു. പ്രായം വെറും സംഖ്യയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി പിളര്‍ത്തിയ അജിത് പവാറിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ശരദ് പവാര്‍ അനുയായികള്‍ ഉന്നയിക്കുന്നത്. അജിത് പവാറും അദ്ദേഹത്തിനൊപ്പമുള്ളവരും വഞ്ചകന്മാരാണെന്നും ജനങ്ങള്‍ അവര്‍ക്ക് മാപ്പു നല്‍കില്ലെന്നും ശരദ് പവാര്‍ അനുയായികള്‍ പറയുന്നു.…
Read More » -
Kerala
10 വയസ്സുകാരിക്ക് പീഡനം;മദ്രസ അദ്ധ്യാപകന് 31 വര്‍ഷം തടവും 2,35,000 രൂപ പിഴയും ശിക്ഷ
ചാവക്കാട്: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് 31 വര്‍ഷം തടവും 2,35,000 രൂപ പിഴയും വിധിച്ചു. മദ്രസ അധ്യാപകനായിരുന്ന ബ്ലാങ്ങാട് കറുപ്പം വീട്ടില്‍ മുഹമ്മദ് കാസിമിനെയാണ് (47) ചാവക്കാട് അതിവേഗ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം 28 മാസം കൂടി തടവ് അനുഭവിക്കണം. 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെ പല ദിവസങ്ങളിലായി കുട്ടിയെ ഗുരുതര ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതാണ് കേസിനാസ്പദമായ സംഭവം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവര്‍ ഹാജരായി.
Read More »