കേരളത്തിന്റെ ഉള്‍നാടൻ മേഖലകളിലേക്ക് കൂടുതല്‍ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.ഇതിന്റെ ഭാഗമായി കുമരകം, ആലപ്പുഴ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ഹൗസ് ബോട്ട് ടൂറിസം പാക്കേജ് ആരംഭിച്ചു.
മണ്‍സൂണില്‍ കായലിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് അഞ്ച് മണിക്കൂര്‍ കായല്‍ ചുറ്റാനുള്ള അവസരവുമാണ് നല്‍കുന്നത്.ദിനയാത്രയും രാപ്പകല്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ദിനയാത്ര രാവിലെ 11ന് തുടങ്ങി അഞ്ച് മണിക്ക് അവസാനിക്കും. രാപ്പകല്‍ യാത്രക്ക് ഉച്ചക്ക് 12നാണ് ചെക്ക് ഇൻ സമയം. കുമരകം ചീപ്പുങ്കലില്‍നിന്ന് യാത്ര ആരംഭിച്ച് അവിടെതന്നെ പിറ്റേദിവസം രാവിലെ ഒമ്ബതിന് യാത്ര അവസാനിക്കുന്ന തരത്തിലാണ് ടൂര്‍ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
എ.സി റൂമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. ഭക്ഷണവും ഉണ്ടാവും. കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും പുറമെ നവദമ്ബതികള്ക്കായും ഹൗസ് ബോട്ടുകളില്‍ പ്രത്യേകം ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. സംഘങ്ങളായി വരുന്നവര്‍ക്ക് യാത്രയില്‍ ഗൈഡിന്റെ സേവനവും ലഭ്യമാകും.
നവദമ്ബതികള്ക്കുള്ള രാപ്പകല്‍ ടൂര്‍ പാക്കേജിന് 13,500 രൂപയാണ്. 24 പേരുള്ള സംഘങ്ങളില്‍ ഒരാള്‍ക്ക് കുറഞ്ഞത് 1100 രൂപ വീതവും 34 പേരടങ്ങുന്ന സംഘങ്ങള്‍ക്ക് ഒരാള്‍ക്ക് 950 രൂപയുമാണ് ചാര്‍ജ്. സംഘയാത്രക്ക് അഞ്ച് കിടപ്പുമുറി വരെയുള്ള ബോട്ടുകള്‍ ഉണ്ട്. 0471- 2314023, 2724023, 9495405075 എന്ന നമ്ബറില്‍ ബുക്ക് ചെയ്യാം.