KeralaNEWS

കുഴല്‍പണവുമായി രണ്ട് പേര്‍ കൊടുവള്ളിയില്‍ പോലീസിന്റെ പിടിയില്‍

കോഴിക്കോട്:കുഴല്‍പണവുമായി രണ്ട് പേര്‍ കൊടുവള്ളിയില്‍ പോലീസിന്റെ പിടിയില്‍.
കൊടുവള്ളി തലപെരുമണ്ണ തടായില്‍ ഇഷാം (36), കൊടുവള്ളി ആലപ്പുറായില്‍ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്.
ഇഷാമിന്റെ പക്കല്‍ നിന്നും 23.50 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യില്‍ നിന്ന് 15 ലക്ഷവുമാണ് പിടികൂടിയത്.
കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ് , എസ് ഐ മാരായ സജു, ബേബി മാത്യു, സിപിഓ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പ്പണം പിടികൂടിയത്.

Back to top button
error: