Month: July 2023
-
Kerala
ആ അടി കോടതിയുടെ മുഖത്ത്, ബസ് ഉടമയ്ക്ക് അല്ല! തിരുവാര്‍പ്പ് അക്രമത്തില്‍ പോലീസിനെ ‘എടുത്തുടുത്ത്’ കോടതി
കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്റ്റേഷന്‍ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എത്ര പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. കോടതിക്ക് മുന്നിലും ലേബര്‍ ഓഫീസര്‍ക്ക് മുന്നിലും തോറ്റാല്‍ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി. ആക്രമണം പെട്ടെന്നു ആയിരുന്നു എന്ന് പോലീസ് വശദീകരിച്ചു. നാടകമല്ലെ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്നു തല്ലിക്കോ എന്ന സമീപനം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന് കോടതി വിമര്‍ശിച്ചു. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു. പോലീസ് നാടകം കളിച്ചതാണോ…
Read More » -
India
കനത്ത സുരക്ഷയില്‍ ബംഗാളില്‍ ഇന്ന് റീ പോളിങ്; 697 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുന്നു
കൊല്‍ക്കത്ത: വ്യാപക ക്രമക്കേടും അക്രമവും അരങ്ങേറിയ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇന്ന് റീ പോളിങ്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 19 ജില്ലകളിലായി 697 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് പതിവു പോലെ അഞ്ചു വരെ തുടരും. അക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാകും തെരഞ്ഞെടുപ്പ്. പോലീസുകാര്‍ക്കൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ അക്രമമാണ് അരങ്ങേറിയത്. കൂടാതെ വോട്ട് കൃത്രിമവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന വ്യാപകമായി നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൂത്തുകള്‍ കയ്യേറിയ അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ തീയിട്ടു നശിപ്പിക്കുകയും ബാലറ്റ് പെട്ടികള്‍ എടുത്തോടുകയും ചെയ്തു. അക്രമത്തില്‍ പ്രധാന പാര്‍ട്ടികളെല്ലാം പങ്കാളികളാണ്. അക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടു. മൂര്‍ഷിദാബാദില്‍ 175 ബൂത്തുകളിലാണ് റീപോളിങ് നടത്തും. മാല്‍ഡയില്‍ 112 ബൂത്തുകളിലും നാദിയയിയില്‍ 89 ബൂത്തുകളിലും റീപോളിങ് നടത്തും. നോര്‍ത്ത് പര്‍ഗാനയില്‍ 45 ബൂത്തുകളിലും സൗത്ത്…
Read More » -
Kerala
”ഏക സിവില്‍ കോഡ് ഉടന്‍ പരിഗണനയിലില്ല; കേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്”
കോട്ടയം: ഏക സിവില്‍ കോഡ് സര്‍ക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉള്‍പ്പെടെ നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം ഏക വ്യക്തിനിയമം നടപ്പാക്കാന്‍ സാധിച്ചില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. നിയമം ഉടന്‍ നടപ്പാക്കാന്‍ പോകുന്നെന്നോ എപ്പോള്‍ നടപ്പാക്കുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കാര്യമറിയാതെയുള്ള കോലാഹലങ്ങളാണ് എങ്ങും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അവസരം നല്‍കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുര്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തുന്നത്.
Read More » -
Kerala
അടൂർ ഗവൺമെന്റ് ആശുപത്രിയിൽ തീപിടുത്തം
പത്തനംതിട്ട: അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിൽ തീപിടുത്തം. ഫാര്‍മസിയിലാണ് തീ പിടിച്ചത്. ഫ്രിഡ്ജ്, പ്രിൻ്റര്‍ തുടങ്ങിയവ കത്തി നശിച്ചു. വെളുപ്പിനെ മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
Read More » -
മൂവാറ്റുപുഴയില്‍ 85 വയസുകാരിയെ വെട്ടിക്കൊന്നു; മനോരോഗിയായ മരുമകള്‍ പിടിയില്‍
എറണാകുളം: മൂവാറ്റുപുഴ മേക്കടമ്പില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. അമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നിലന്താനത്ത് പരേതനായ പതാരിയുടെ ഭാര്യ അമ്മിണി(85)യെയാണ് മരുമകളായ പങ്കജം (55) കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പങ്കജം വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. അമ്മിണിയെ കൊലപ്പെടുത്തിയശേഷം ഞായറാഴ്ച രാത്രി പത്തരയോടെ പങ്കജം സമീപത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തലയിലും കഴുത്തിലും വെട്ടേറ്റനിലയിലായിരുന്നു അമ്മിണിയുടെ മൃതദേഹം. സംഭവത്തില്‍ പങ്കജത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍.
Read More » -
Movie
കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്‌നം പൂവണിയുന്നു; സിഐഡി മൂസ 2 അടുത്ത വര്‍ഷമെന്ന് ദിലീപ്
2024 ല്‍ സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ദിലീപ്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സിബി തോമസ് എന്നിവരുമായും പല വട്ടം സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ”കുറേ സംഭവങ്ങള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്. കുറച്ചുകാര്യങ്ങള്‍ കൂടി കിട്ടാന്‍ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചു നില്‍ക്കണം, രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന സിനിമയില്‍ കണ്ടത് മൂസയെയും അര്‍ജുന്‍ എന്ന നായയെയുമാണ്. അതു തന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക. നിങ്ങള്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ വലിയ മികവോടെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സിഐഡി മൂസയും വാളയാര്‍ പരമശിവവുമാണ് രണ്ടാം ഭാഗം എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകള്‍. അതുകഴിഞ്ഞ് വീണ്ടുമൊരു ചര്‍ച്ച വന്നു, അതാണ് 2 കണ്ട്രീസ്. 3 കണ്ട്രീസ് എന്ന…
Read More » -
India
ഇന്ത്യയിലേക്ക് കടന്നുകയറിയ പാകിസ്ഥാനി യുവതി സീമ ഹിന്ദുമതം സ്വീകരിച്ചു
നോയിഡ:പബ്‌ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെത്തേടി നാലുമക്കളുമായി ഇന്ത്യയിലേയ്ക്ക് വന്നപാകിസ്ഥാനി യുവതി സീമ ഹിന്ദുമതം സ്വീകരിച്ചു.മക്കൾ ഉൾപ്പെടെയാണ് ഹിന്ദു മതത്തിലേക്ക് മാറിയത്. ഗ്രേറ്റര്‍ നോയിഡയിലെ റബുപുരയിലുള്ള കാമുകന്‍ സച്ചിന്‍ മീണയെ തേടിയാണ് യുവതി ഇന്ത്യയിലെത്തിയത്.സംഭവത്തിൽ അറസ്റ്റിലായ ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതോടെ നിയമപരമായി യുവാവിനെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് യുവതി. സീമ എന്നത് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പൊതുവായുള്ള പേരാണ്. അതിനാല്‍ പേര് മാറ്റേണ്ടതില്ലെന്ന് സച്ചിന്‍ പറഞ്ഞു. കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പരി, മുന്നി എന്നാക്കി മാറ്റിയിട്ടുണ്ട്. ഗംഗാ സ്‌നാനം നടത്തി ഹിന്ദു ആചാരപ്രകാരം ഔപചാരികമായ വിവാഹ ചടങ്ങ് ഉടന്‍ നടത്തുമെന്ന് സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം സീമയെ തിരികെ അയക്കണമെന്ന് മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ രംഗത്തെത്തി.
Read More » -
Crime
വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; സിപിഎം നേതാവിനെ സഹ.ബാങ്കില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ആര്യനാട് വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്നയാളെ ബാങ്കില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആര്യനാട് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ ഷാജിക്കെതിരേയാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നടപടിയെടുത്തത്. മുന്‍പ് ബാങ്കില്‍ നടന്ന സാമ്പത്തിക തിരിമറിക്കേസില്‍ മതിയായ രേഖകളില്ലാതെ വായ്പ നല്‍കിയ സംഭവത്തില്‍ അന്നത്തെ ഡി.വൈ.എഫ്.ഐ. ഏരിയാ ട്രഷറര്‍കൂടിയായ ഷാജിക്കെതിരേ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് പാര്‍ട്ടി കമ്മിഷന്‍ നല്‍കുന്നതിനു മുന്‍പാണ് ഇയാള്‍ പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജി വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ചെന്നും ഫോണ്‍വിളിച്ച് ശല്യംചെയ്‌തെന്നും വീട്ടമ്മ ആര്യനാട് പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സെക്രട്ടറി ഷാജിയോടു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുത്താല്‍ മതിയെന്ന് പാര്‍ട്ടി ബാങ്ക് ഭരണസമിതിക്കു നിര്‍ദേശം നല്‍കി. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ബാങ്ക് ഭരണസമിതിയുടെ നടപടി. ലോക്കല്‍ കമ്മിറ്റി അംഗം…
Read More » -
Kerala
ബസ് വരുന്നത് കണ്ട് കൈ കാണിച്ചു; വയോധിക അതേ ബസിടിച്ച് മരിച്ചു
കോട്ടയം: ബസ് വരുന്നത് കണ്ട് കൈ കാണിച്ച വയോധിക, അതേ ബസ് ഇടിച്ചു മരിച്ചു. എരുമേലി പൊര്യന്‍മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) മരിച്ചത്. ശ്രീനിപുരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. റാന്നി- മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഫിയ ബസാണ് ഇടിച്ചത്. കനകപ്പലം സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം എരുമേലി ഭാഗത്തേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്നു ശോശാമ്മ. ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ, ബസ് വരുന്നതുകണ്ട് ശോശാമ്മ കൈകാണിച്ചു. ബസ് അല്‍പം മുന്നോട്ടു നീങ്ങിയാണു നിര്‍ത്തിയത്. ഈ സമയം ബസിടിച്ച് ശോശാമ്മ അടിയിലേക്ക് വീഴുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. ശോശാമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
Read More » -
Kerala
കിണറ്റില്‍ അകപ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു; 50 മണിക്കൂര്‍ നീണ്ട ദൗത്യം
തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. എന്‍.ഡി.ആര്‍.എഫ് സംഘം, അന്‍പതിലധികം അഗ്‌നിരക്ഷാസേനാംഗങ്ങള്‍, 25-ലധികം പോലീസുകാര്‍, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കിണര്‍നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള 25-തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കലക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മണ്ണിടിച്ചിലും നീരൊഴുക്കും പ്രതിരോധിക്കാന്‍ എത്തിച്ച ലോഹനിര്‍മിത വളയങ്ങളില്‍ ഒരെണ്ണം ഇറക്കിയെങ്കിലും അതിനടിയിലൂടെ വീണ്ടും മണ്ണിടിച്ചിലും നീരൊഴുക്കും ഉണ്ടായതോടെ സംഘാംഗങ്ങള്‍ തിരികെക്കയറി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയ വിദഗ്ധനും അഗ്‌നിരക്ഷാ സേനയുടെ ടാസ്‌ക് ഫോഴ്‌സും കിണറ്റിലിറങ്ങി പരിശോധിച്ചു. ഏതാനും അടി പിന്നിട്ടാല്‍ മഹാരാജന്റെ അടുക്കലെത്താമെന്നു കണ്ടെത്തിയെങ്കിലും വീണ്ടും മണ്ണിടിയാമെന്നതിനാല്‍ തിരികെ കയറി. വൈകിട്ട്, കിണറിന്റെ അടിത്തട്ടിലെ പമ്പുമായി ബന്ധിച്ച കയര്‍ കണ്ടെത്തി. കയര്‍ മുകളിലേക്ക് വലിച്ചുകയറ്റിയാല്‍ ഒപ്പം മഹാരാജനെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ ഉദിച്ചതോടെ ചെയിന്‍പുള്ളി എന്ന ഉപകരണവും…
Read More »