KeralaNEWS

ബസ് വരുന്നത് കണ്ട് കൈ കാണിച്ചു; വയോധിക അതേ ബസിടിച്ച് മരിച്ചു

കോട്ടയം: ബസ് വരുന്നത് കണ്ട് കൈ കാണിച്ച വയോധിക, അതേ ബസ് ഇടിച്ചു മരിച്ചു. എരുമേലി പൊര്യന്‍മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) മരിച്ചത്.

ശ്രീനിപുരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. റാന്നി- മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഫിയ ബസാണ് ഇടിച്ചത്. കനകപ്പലം സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം എരുമേലി ഭാഗത്തേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്നു ശോശാമ്മ.

Signature-ad

ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ, ബസ് വരുന്നതുകണ്ട് ശോശാമ്മ കൈകാണിച്ചു. ബസ് അല്‍പം മുന്നോട്ടു നീങ്ങിയാണു നിര്‍ത്തിയത്. ഈ സമയം ബസിടിച്ച് ശോശാമ്മ അടിയിലേക്ക് വീഴുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. ശോശാമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

 

 

Back to top button
error: