Month: July 2023

  • Kerala

    ”സോണിയ ഗാന്ധിയ്ക്ക് തിരുത കൊടുത്തിട്ടില്ല, അവരത് കഴിക്കുന്ന ആളല്ല; ‘തിരുത തോമ’ വിളിക്ക് പിന്നില്‍ കോണ്‍ഗ്രസുകാര്‍”

    ന്യൂഡല്‍ഹി: ‘തിരുത തോമ’ എന്ന രാഷ്ട്രീയ എതിരാളികളുടെ പരിഹാസം താന്‍ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെവി തോമസ്. വിളിക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പല വേദികളിലും തുറന്ന് പറഞ്ഞിട്ടുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദിരാഗാന്ധിയുടെ സമയത്ത് താന്‍ ലീഡര്‍ കരുണാകരന്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെവി തോമസ് മനസ് തുറന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ലീഡര്‍ കരുണാകരന്‍, കേരളത്തില്‍ നിന്ന് അയക്കേണ്ട സാധനങ്ങളെക്കുറിച്ച് ലിസ്റ്റ് തരും. ആ കൂട്ടത്തില്‍ മത്സ്യവും ഉണ്ടാകും. ഇന്ദിരാജിയെ ഏല്‍പ്പിക്കാന്‍ ലീഡര്‍ ആവശ്യപ്പെട്ടു, താന്‍ അത് അനുസരിച്ചു. മറ്റ് പ്രധാനമന്ത്രിമാരുടെ കാലത്തും ഈ രീതി തുടര്‍ന്നുവെന്ന് കെവി തോമസ് പറയുന്നു. കൂടാതെ, സോണിയ ഗാന്ധി തിരുത മത്സ്യം കഴിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കിടലില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണ് വരുന്നത്. മത്സ്യം പിടിക്കാന്‍ പോകുമ്പോള്‍ കൂടുതല്‍ ലഭിച്ചാല്‍ അത് അടുത്തുള്ളവര്‍ക്ക് കൊടുക്കും. ഡല്‍ഹിയില്‍ താമസിക്കുമ്പോഴും വലിയ തോതില്‍…

    Read More »
  • NEWS

    മയക്കുമരുന്നിന് അടിമയായ കൗമാരക്കാരന് പണം നല്‍കി നഗ്‌നചിത്രങ്ങള്‍ വാങ്ങി; ബി.ബി.സി. മാധ്യമപ്രവര്‍ത്തകനെതിരേ നടപടി

    ന്യൂയോര്‍ക്ക്: നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം നല്‍കിയ സംഭവത്തില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനെതിരെ നടപടി. ബിബിസിയിലെ മാദ്ധ്യമപ്രര്‍ത്തകനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ അവതാരകനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു. വിമര്‍ശനം ശക്തമായതോടെയണ് ബിബിസി നടപടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവതാരകനെ പറ്റിയോ കുട്ടിയെ പറ്റിയോ ഉള്ള വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഭവം പുറത്ത് വന്നതോടെ ആരാണ് അവതാരകന്‍ എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതോടെ തങ്ങളല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് വെളിപ്പെടുത്തി ബിബിസിയിലെ നിരവധി അവതാരകര്‍ രംഗത്തെത്തി. 2020 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകന്‍ കുട്ടിക്ക് പണം നല്‍കി നഗ്‌നചിത്രങ്ങള്‍ വാങ്ങുകയായിരുന്നു. 35,000 പൗണ്ടാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്നത്. കുട്ടി ഈ പണം കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്ന് വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. മയക്കുമരുന്നിന് അടിമയായ കുട്ടിയ്ക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. ബിബിസിയ്ക്ക് മുന്‍പാകെ പരാതി നല്‍കി ഒരുമാസമായിട്ടും നടപടി എടുക്കാതെ വന്നതോടെ…

    Read More »
  • India

    അണക്കെട്ട് തുറന്ന് ഹരിയാന; ഡല്‍ഹിയില്‍ പ്രളയ ഭീഷണി

    ന്യൂഡല്‍ഹി: നഗരത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ഡല്‍ഹി സര്‍ക്കാര്‍. യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഒരു ലക്ഷം ക്യുസെക്സ് വെള്ളം തുറന്നു വിട്ടതിനു പിന്നാലെ പ്രളയ സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് 1,05,453 ക്യുസെക്സ് വെള്ളം യമുനാനദിയിലേക്ക് ഒഴുക്കിയതെന്ന് ഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പ് വ്യക്തമാക്കി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നായിരുന്നു അണക്കെട്ട് തുറന്നത്. സാധാരണനിലയില്‍ 352 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടില്‍ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലായ് 11-ഓടെ യമുനാനദിയിലെ ജലനിരപ്പ് അപകട സൂചികയായ 205.33 മീറ്റര്‍ കടന്നേക്കുമെന്നാണ് സൂചന. നിലവില്‍ 203.18 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. നദീതീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു ദിവസം പെയ്യുന്ന ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച രാവിലെ…

    Read More »
  • ”കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുന്നത് എന്തിന്? ഈ കേസ് തലയില്‍നിന്നു പോയാല്‍ സന്തോഷം”

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെട്ട് തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് പരാതിക്കാരന്‍ ആര്‍.എസ്. ശശികുമാറിനോട് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടാതെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങാന്‍ ലോകായുക്ത പരാതിക്കാരനോട് പറഞ്ഞു. പല ദിവസങ്ങളിലായി ലോകായുക്ത ഫുള്‍ ബഞ്ച് ചേരുന്നു. ഈ കേസ് തലയില്‍നിന്നു പോയി കിട്ടിയാല്‍ അത്രയും സന്തോഷമെന്നും ലോകായുക്ത വാദത്തിനിടെ പറഞ്ഞു. കേസ് മാറ്റിയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വരുമല്ലോയെന്നും ലോകായുക്ത ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റി. കേസിന്റെ സാധുത സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഒരു വര്‍ഷം മുന്‍പ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹര്‍ജിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവയ്ക്കാന്‍ ലോകായുക്തയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്,…

    Read More »
  • Kerala

    വീട്ടുവളപ്പിലെ മരത്തില്‍നിന്ന് വിരിഞ്ഞിറങ്ങിയത് ഒന്‍പത് ചൂളന്‍ ഇരണ്ടക്കുഞ്ഞുങ്ങള്‍; ഫോറസ്റ്റിന് കൈമാറി ഷീലയും കുടുംബവും

    തിരുവനന്തപുരം: ചിറയന്‍കീഴ് അവനവഞ്ചേരിയില്‍ വീട്ടുവളപ്പിലെ മരത്തില്‍ മുട്ടയിട്ട് വിരിഞ്ഞ കാട്ടുതാറാവ് ഇനത്തില്‍പ്പെട്ട ചൂളന്‍ ഇരണ്ടയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഒന്‍പത് കുഞ്ഞുങ്ങളെയും തള്ളതാറാവിനെയുമാണ് പാലോട് നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്. ആറ്റിങ്ങല്‍ അവനവഞ്ചേരി കരമേല്‍ വീട്ടില്‍ ഷീലയുടെ പറമ്പിലെ മരത്തിന് മുകളിലെ കൂട്ടിലാണ് ചൂളന്‍ ഇരണ്ട മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പ്രദേശത്ത് അപൂര്‍വ ഇനത്തിലുള്ള ഈ രണ്ട് പക്ഷികളെ കണ്ടു തുടങ്ങിയത്. മരച്ചുവട്ടില്‍ മുട്ട കണ്ടതോടെയാണ് മരത്തിന് മുകളില്‍ തള്ളപ്പക്ഷി അടയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ രാവിലെയാണ് പൊത്തില്‍ നിന്ന് കുഞ്ഞുങ്ങള്‍ ഓരോന്നായി താഴേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ചത്. പൂച്ചകള്‍ ഇവയെ പിടിക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പക്ഷിക്കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റുകയായിരുന്നു. ഒപ്പം തള്ളപ്പക്ഷിയും വീട്ടുകാരുടെ സംരക്ഷണയിലായി. മരപ്പൊത്തുകളിലും, മറ്റു കിളികളുടെ പഴയകൂട്ടിലും 6 മുതല്‍ 12 മുട്ട വരെയിടുന്ന ചൂളന്‍ ഇരണ്ടകള്‍ കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് സാധാരണയായി കാണാറുള്ളത്. പറക്കുമ്പോള്‍ ഉള്ള ചൂളം വിളി കാരണമാണ് ഇവയ്ക്ക് ചൂളന്‍ ഇരണ്ട…

    Read More »
  • Kerala

    ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍നിന്നു കായലില്‍ വീണ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

    ആലപ്പുഴ: ഹൗസ് ബോട്ടില്‍നിന്നു കായലില്‍ വീണു കാണാതായ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നു രാവിലെ 9.30ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 9 അംഗ ഉല്ലാസയാത്രാ സംഘത്തിലെ കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍ പാളയം സ്വദേശി ദീപക്കിനെ (25) ഇന്നലെ രാത്രി ഒമ്പതിനാണ് തിരുമല ഭാര്‍ഗവന്‍ ജെട്ടിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടില്‍നിന്നു കായലില്‍ വീണു കാണാതായത്. ദീപക്കിനെ കാണാതായതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹോദരി ദീപിക ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ക്കൊപ്പമാണ് ദീപക്ക് വന്നത്. കോയമ്പത്തൂരില്‍ ബിസിനസ് നടത്തുകയാണ് ദീപക്ക്. അഗ്‌നിരക്ഷാ സേനയും ടൂറിസം പൊലീസും ഇന്നലെ രാത്രി സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.    

    Read More »
  • NEWS

    പറന്നുയരാന്‍ വിലങ്ങുതടിയായി പൊണ്ണത്തടി; ഭാരം കൂടിയതിന്റെ പേരില്‍ 19 യാത്രക്കാരെ പുറത്തിരുത്തി ഈസി ജെറ്റ്

    ലണ്ടന്‍: ‘ടേക് ഓഫ്’ ചെയ്യാന്‍ പ്രയാസമായതിനാല്‍ വിമാനത്തില്‍നിന്നും യാത്രക്കാരെ ഒഴിവാക്കി ബ്രിട്ടീഷ് എയര്‍ലൈനായ ഈസി ജെറ്റ്. 19 യാത്രക്കാരെയാണ് ഈ മാസം 5ന് ഈസി ജെറ്റ് പുറത്താക്കിയത്. സ്‌പെയിനിലെ ലന്‍സറോട്ടില്‍ നിന്നും ബ്രിട്ടനിലെ ലിവര്‍പൂളിലേക്ക് പോകുന്നതിന് വേണ്ടി തയാറെടുക്കുമ്പോഴാണ് യാത്രക്കാരുടെ ഭാരം കൂടുതലാണെന്നും അതിനാല്‍ ടേക് ഓഫ് ചെയ്യാന്‍ പ്രയാസമാണെന്നും പൈലറ്റ് അറിയിച്ചത്. തുടര്‍ന്ന് 19 യാത്രക്കാരെ ഒഴിവാക്കുകയായിരുന്നു. ”ഇവിടെ യാത്രചെയ്യാന്‍ തയാറെടുത്തിരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. കാരണം ഇന്ന് ഒരുപാട് പേരാണ് ഞങ്ങള്‍ക്കു യാത്രക്കാരായുള്ളത്. എന്നാല്‍ ഇവിടെ ലന്‍സറോട്ടിലുള്ളത് വളരെ ചെറിയ റണ്‍വേയാണ്. മാത്രമല്ല ശക്തമായ കാറ്റ് ഈ ഒരു സാഹചര്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും വളരെ തടസം സൃഷ്ടിക്കുന്നതാണ്. ഈ ഒരു കാലാവസ്ഥയില്‍ ഇത്രയും യാത്രക്കാരുമായി ലന്‍സറോട്ടില്‍ നിന്നും പുറപ്പെടാന്‍ സാധിക്കുന്നതല്ല”,- പൈലറ്റ് അറിയിച്ചു. ”അതുമാത്രമല്ല ഈ ശക്തമായ കാറ്റ് അത്രയ്ക്ക് നല്ലതല്ല. മാത്രമല്ല ചൂട് കൂടുതലുമാണ്. നമുക്ക് യാത്ര ചെയ്യേണ്ട ?ദിശയും മികച്ചതല്ല. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി…

    Read More »
  • Crime

    വിസ തട്ടിപ്പ് കേസ് പ്രതിയെ ഒഡീഷയില്‍പ്പോയി പൊക്കി; നാട്ടുകാരെ വിരട്ടി ഓപ്പറേഷന്‍

    മലപ്പുറം: കാനഡയിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞുപറ്റിച്ച് പണം തട്ടിയകേസിലെ പ്രതി ഒഡീഷയില്‍ പിടിയില്‍. കാളികാവ് മാളിയേക്കല്‍ കുപ്പനത്ത് അബുവിനു കാനഡയിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയ കേസില്‍ പ്രതിയെ ആറുമാസങ്ങള്‍ക്കു ശേഷമാണു പോലീസ് അറസ്റ്റു ചെയ്തത്. റൂര്‍ക്കല സ്വദേശിയായ ഡാനിയേല്‍ ബറുവ എന്ന ബിമല്‍ ബറുവ (49)യെയാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ ശശിധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സബ് ഇന്‍സ്പെക്ടര്‍ ശശിധരന്‍ വിളയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.അബ്ദുള്‍ സലീം, പി.ജിതിന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. ദിവസങ്ങളോളം ഒഡീഷയിലെ ജര്‍സഗുഡയില്‍ താമസിച്ചാണ് അന്വേഷണ സംഘം നഗരത്തിലെ സതേര്‍ണയില്‍ ഒളിവില്‍താമസിച്ചിരുന്ന ബിമലിനെ പിടികൂടിയത്. ഫേസ്ബുക്കിലൂടെയാണ് അബു ഇയാളെ പരിചയപ്പെടുന്നത്. തുടര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ അക്കൗണ്ടിലേക്ക് തുക അയക്കുകയായിരുന്നു. പിന്നീട് ബറുവ ഫോണ്‍ നമ്പര്‍ മാറ്റി. ഇയാളെക്കുറിച്ചു വിവരം ലഭിക്കാതോടെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, അതേ ഫോണില്‍ പുതുതായി സിം ഉപയോഗിച്ചപ്പോള്‍ ലഭിച്ച തെളിവാണ് ബറുവയിലേക്ക് അന്വേഷണ…

    Read More »
  • Social Media

    അമ്മയുടെ മേശ വലിപ്പില്‍ കണ്ട ‘കോണ്ട’ത്തിന്റെ ചിത്രം ട്വിറ്ററിലിട്ടു; വൈറലായില്ലെങ്കിലും മകള്‍ എയറിലായി!

    ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്കും കടന്ന് ചെല്ലാന്‍ അനുവാദമില്ല. അതിനി സ്വന്തം മക്കളായാല്‍ പോലും. തിരിച്ചും അങ്ങനെ തന്നെ. എന്നാല്‍, നമ്മള്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ പലപ്പോഴും നമ്മളിത് പാലിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും ഇത്തരം സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ നമ്മള്‍ ലംഘിക്കുന്നു. സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലും കൂട്ടായ്മയ്ക്കിടയിലും ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ സമാനമായൊരു സംഭവമുണ്ടായി. nicola എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ”എന്റെ അമ്മയുടെ മേശവലിപ്പിനുള്ളില്‍ നിന്നും കണ്ടെത്തി” എന്ന് കുറിച്ചുകൊണ്ടായിരുന്നു അവര്‍ ഡ്യൂറെക്സ് കോണ്ടത്തിന്റെ ഒരു പായ്ക്കറ്റിന്റെ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. പിന്നാല നിക്കോള ‘എയറി’ലായി. അമ്മയുടെ സ്വാകര്യതയിലേക്ക് ഒരു മകള്‍ക്കെങ്ങനെ കടന്നു ചെല്ലാന്‍ കഴിയും എന്നതായിരുന്നു നെറ്റിസണ്‍സിനിടയിലെ തര്‍ക്കം. പലരും മാതാപിതാക്കളെ ബഹുമാനിക്കാനും അവരുടെ സ്വകാര്യത സംരക്ഷിക്കാനും അവളെ ഉപദേശിച്ചു. ”അവള്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നുവെന്നത് വളരെ സന്തോഷം. വ്യക്തിപരമായ അതിരുകളൊന്നും അറിയാത്ത നിങ്ങളെപ്പോലെയുള്ള മറ്റൊരു അപമാനകരമായ…

    Read More »
  • NEWS

    മുപ്പത്തിമൂന്നുകാരിയായ കാമുകിക്ക് 900 കോടി! ‘കാതല്‍ മന്നന്‍’ ബെര്‍ലുസ്‌കോണിയുടെ വില്‍പത്രം

    റോം: കാമുകിക്ക് 906.29 കോടി രൂപയുടെ സമ്പാദ്യം നീക്കി വച്ച് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി. 2023 ജൂണ്‍ 12ന് 86 ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചത്. ബെര്‍ലുസ്‌കോണി തന്റെ സ്വത്തില്‍നിന്ന് 100 മില്യന്‍ യൂറോ (9,05,86,54,868 രൂപ) മുപ്പത്തിമൂന്നുകാരിയായ കാമുകി മാര്‍ത്ത ഫസീനയ്ക്ക് നല്‍കിയതായി രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നാലു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായ ബെര്‍ലുസ്‌കോണിയുടെ ആസ്തി ഏതാണ്ട് ആറു ബില്യന്‍ യുറോ (54,000 കോടി രൂപ) യാണ്. രണ്ട് തവണ വിവാഹ മോചനം നേടിയിട്ടുള്ള സില്‍വിയോ ബെര്‍ലുസ്‌കോണി മാര്‍ത്താ ഫാസിനയെ ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല. എന്നാല്‍ മതപരമായി രഹസ്യമായി 2022 ല്‍ വിവാഹം ചെയ്തിരുന്നു. 1994ല്‍ ബെര്‍ലുസ്‌കോണി രൂപീകരിച്ച ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി അംഗമായ മാര്‍ത്ത 2018 മുതല്‍ പാര്‍ലമെന്‍്‌റംഗമാണ്. 2020 ലാണ് ബര്‍ലുസ്‌കോണിയുമായി അടുക്കുന്നത്. അതേസമയം, ബെര്‍ലുസ്‌കോണിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ മൂത്ത മക്കളായ മറിനയ്ക്കും പിയര്‍ സില്‍വിയോയ്ക്കുമാണ്. ഇവര്‍ക്ക് കുടുംബസ്വത്തിന്റെ…

    Read More »
Back to top button
error: