Month: July 2023
-
India
അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി അറസ്റ്റില്‍; പിടി വീഴുന്നത് അഞ്ചാമത്തെ കോണ്‍ഗ്രസ് മന്ത്രിക്ക്
അമൃത്സര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒ.പി സോണി അറസ്റ്റില്‍. പഞ്ചാബ് വിജിലന്‍സ് ബ്യൂറോയാണ് സോണിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2016 മുതല്‍ 2022 വരെയുള്ള കാലയളവിനിടയില്‍ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഉത്തരവനുസരിച്ച് അഴിമതിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് സോണിയുടെ അറസ്റ്റ്. അഴിമതി നിരോധന നിയമത്തിലെ 13 (1) (ബി), 13 (2) എന്നീ വകുപ്പുകള്‍ പ്രകാരം അമൃത്സറിലെ വിജിലന്‍സ് ബ്യൂറോ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വക്താവ് അറിയിച്ചിട്ടുണ്ട്. 20222 ഒക്ടോബര്‍ 10നാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിനുള്ളില്‍ സോണിയുടെയും കുടുംബത്തിന്റെയും വരുമാനം 4.52 കോടി രൂപയും അവരുടെ ചെലവ് 12.48 കോടി രൂപയുമാണ്. അതേസമയം, ഈ ചെലവ് നല്‍കിട്ടുള്ള വരുമാന ശ്രോതസുകളേക്കാള്‍ 176.08 ശതമാനം…
Read More » -
Kerala
മഴയില്‍ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം നിലംപൊത്തി
കോഴിക്കോട്: മഴയില്‍ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം നിലംപൊത്തി. ഞായറാഴ്ച രാത്രി 11.15ഓടെ പൂളക്കടവ്-മെഡിക്കല്‍ കോളജ് പാതയില്‍ ഇരിങ്ങാടംപള്ളി സുജാതയുടെ നാലു മുറികളുള്ള ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. രാത്രി ആളില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ സ്ലാബിനടിയില്‍പെട്ട് നശിച്ചു. കാലപ്പഴക്കംകൊണ്ടും സമീപത്തെ വെള്ളക്കെട്ടും കാരണമാണ് കെട്ടിടം തകര്‍ന്നതെന്ന് ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം പറഞ്ഞു.
Read More » -
Kerala
വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍
കൊല്ലം: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. ഇരവിപുരം വാളത്തുംഗല്‍ ആക്കോലില്‍ എ.ആര്‍.എ 61 ല്‍ അനന്ദു രവിയാണ് (19) എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ചാക്കിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളര്‍ച്ചയുണ്ട്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണ് അനന്ദുവെന്നും ഇത് ലഭിക്കാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാണ് ചെടി വളര്‍ത്തിയതെന്നും എക്‌സൈസി ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രികാലങ്ങളില്‍ അനന്ദുവിന്റെ വീടിന് മുകളിലെത്തി യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും ഇവരെ അന്വേഷിക്കുകയാണെന്നും എക്‌സൈസ് അസിസ്റ്റന്റ് വി.റോബര്‍ട്ട് പറഞ്ഞു.
Read More » -
Kerala
പേപ്പട്ടി ശല്യം ഭയന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: പേപ്പട്ടി ശല്യം ഭയന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെ ഇവിടെ നാല് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.അക്രമകാരികളായ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവച്ചു. കൂത്താളിയില്‍ മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ ഒരു വിദ്യാര്‍ഥിയെയുമാണ് തെരുവ് നായ അക്രമിച്ചത്.കൂത്താളി വെളുത്താടന്‍ വീട്ടില്‍ ശാലിനി(38), പേരാമ്ബ്ര സ്വദേശി പ്രസീത(49), കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68) വിളയാട്ടു കണ്ടി മുക്കില്‍ വിദ്യാഥിയായ 18 കാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
Read More » -
India
കനത്ത മഴ;രണ്ട് സൈനികര്‍ അടക്കം 24 പേര്‍ മരിച്ചു
ന്യൂഡൽഹി:ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്തമഴയില്‍ വൻനാശനഷ്ടവും ജീവഹാനിയും. കഴിഞ്ഞ 48 മണിക്കൂറിനിടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ട് സൈനികര്‍ അടക്കം 24 പേരാണ് മരിച്ചത്. പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു.ഡല്‍ഹിയില്‍ ഇന്നു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര റെയില്‍വേ 17 ട്രെയിനുകള്‍ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു. പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നീ സൈനികർ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. ദോഡയില്‍ ബസിനു മുകളിലേക്കു മണ്ണും കല്ലും വീണ് 2 പേര്‍ മരിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.രാജസ്ഥാനില്‍ മിന്നലേറ്റ് ദമ്ബതികളും വെള്ളക്കെട്ടില്‍ മുങ്ങി 3 പേരും മരിച്ചു. പഞ്ചാബിലും കനത്ത നാശമുണ്ടായി. യപിയില്‍ 5 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കരോള്‍ബാഗില്‍ വീടിന്റെ ചുമരിടിഞ്ഞ് വീട്ടമ്മ മരിച്ചു.
Read More » -
Kerala
അന്യസംസ്ഥാനക്കാരായ യുവതികളെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം
കൊല്ലം:അന്യസംസ്ഥാനക്കാരായ യുവതികളെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം.ഇരവിപുരത്താണ് സംഭവം.ബൈക്കിൽ എത്തിയ യുവാവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.യുവാവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മയ്യനാട് ജന്മംകുളത്തിനും പഴയ ഡി.ജെ.എം ആശുപത്രിക്കും ഇടയിലുള്ള റോഡിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ യുവതികള്‍ ജോലിക്ക് പോകുമ്ബോഴാണ് ആക്രമണം. കഴിഞ്ഞ മാസവും ഇതേപോലെ സംഭവം നടന്നിരുന്നു. സ്ഥിരമായി നടന്നുപോകുന്ന യുവതിക്കാണ് അന്ന് ദുരനുഭവം ഉണ്ടായത്. തൊട്ടടുത്ത ദിവസം സൈക്കിളില്‍ പോകുന്ന യുവതിക്ക് നേരെയും ഇതേ സ്ഥലത്ത് വച്ച് പീഡനശ്രമം നടന്നു. സൈക്കിളില്‍ പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിറുത്തി ആക്രമിക്കാൻ ശ്രമിക്കവേ സൈക്കിളുമായി വീണ് യുവതിക്ക് പരുക്കേറ്റിരുന്നു. എന്നിട്ടും റോഡിൽ തന്നെ കീഴ്‌പ്പെടുത്താനുളള ശ്രമവും നടത്തി. കഴിഞ്ഞ ദിവസം സംഭവം ആവര്‍ത്തിച്ചതോടെയാണ് യുവതികള്‍ പോലീസിൽ പരാതിപ്പെട്ടത്. പ്രദേശത്ത് താത്കാലിക ഷെഡില്‍ കുടുബമായി താമസിക്കുന്നവരാണ് യുവതികള്‍. പ്രദേശത്തെ വീടുകളില്‍ അടുക്കള ജോലിക്ക് പോകുന്നവരാണ് ഇവര്‍. ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ നിരീക്ഷണ കാമറയില്‍ പതിഞ്ഞതായി സൂചനയുണ്ട്. പ്രദേശവാസികളായ പെണ്‍കുട്ടികള്‍ക്ക് നേരെയും…
Read More » -
Kerala
വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ 72കാരന് ചിതയൊരുങ്ങിയത് റോഡിൽ; വീട്ടമ്മയുടെ മൃതദേഹം ജെസിബിയിൽ റോഡിലെത്തിച്ചു
പത്തനംതിട്ട: വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ 72കാരന് ചിതയൊരുങ്ങിയത് റോഡില്‍. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത പി സി കുഞ്ഞുമോന് (72) വേണ്ടിയാണ് റോഡില്‍ ചിതയൊരുക്കേണ്ടി വന്നത്. തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ കഴിഞ്ഞിരുന്ന കുഞ്ഞുമോന്റെ വീടും സമീപ പ്രദേശങ്ങളുമാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുങ്ങിയത്. തുടര്‍ന്ന് അയ്യനാവേലി റോഡില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വേങ്ങല്‍ പാടശേഖരത്തോടു ചേര്‍ന്ന റോഡിലാണ് താല്‍ക്കാലിക ചിതയൊരുക്കിയത്. ഇന്നലെ 12 മണിയോടെയായിരുന്നു സംസ്‌കാരം. വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞുമോനെ വെള്ളത്തിലൂടെ സാഹസികമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. വേങ്ങലിലും സമീപ പ്രദശങ്ങളിലും പൂര്‍ണമായും വെള്ളം കയറിക്കിടക്കുകയാണ്. മൃതദേഹം സംസ്‌കരിക്കാൻ മറ്റു വഴികള്‍ ഇല്ലാതെ വന്നതോടെ വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പാലത്തിന്റെ സമീപം റോഡില്‍ സംസ്‌കാരം നടത്താൻ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെള്ളക്കെട്ടാൽ ചുറ്റപ്പെട്ട വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച…
Read More » -
Kerala
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മറ്റ് മൂന്നു പേർക്കായി തിരച്ചിൽ
തിരുവനന്തപുരം; മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ച് സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള പരലോകമാതാ എന്ന വള്ളമാണ് മറിഞ്ഞത്. പൊഴിമുഖത്തേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് തിരയില്‍പ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം. മെന്റസ്, ബിജു, കുഞ്ഞുമോൻ, ബിജു എന്നീ തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞുമോനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മറ്റ് മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Read More » -
Kerala
കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
കോട്ടയം: ചിങ്ങവനത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു.ചിങ്ങവനം മൂലംകുളം ഭാഗത്ത് കൊച്ചു കല്ലുങ്കത്തറ വീട്ടില്‍ റിട്ട.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ കെ.എ.ജേക്കബാണ്(66) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30-ന് ചിങ്ങവനം കവലയിലായിരുന്നു അപകടം. കോട്ടയത്തുനിന്ന് അടൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സ്കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം. മറിഞ്ഞു വീണ ജേക്കബിന്റെ തലയിലൂടെയാണ് ബസിന്റെ മുൻചക്രം കയറിയിറങ്ങിയത്.സംഭവത്തിൽ ബസ് ഡ്രൈവര്‍ കോതനല്ലൂര്‍ വടക്കെ കാവുംപുറത്ത് ഹരിദാസിനെ (50) പോലീസ് അറസ്റ്റുചെയ്തു. അപകടത്തെ തുടര്‍ന്ന് എം.സി.റോഡില്‍ എറെനേരം ഗതാഗതം മുടങ്ങി.
Read More » -
India
വന്ദേഭാരതില്‍ യാത്രചെയ്ത് സന്ദര്‍ശിക്കാവുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെട്ടാലോ..?
ഗതാഗത സംവിധാനത്തില്‍ മാത്രമല്ല വിനോദ സഞ്ചാരത്തിലും വൻ മാറ്റമാണ് വന്ദേഭാരതിന്റെ കടന്നുവരവോടുകൂടി സംഭവിച്ചത്. ഇത്തരത്തില്‍ വന്ദേഭാരതില്‍ യാത്രചെയ്ത് സന്ദര്‍ശിക്കാവുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെട്ടാലോ..? ജോധ്പൂര്‍- സബര്‍മതി വന്ദേഭാരത് എക്‌സ്പ്രസ് ആറര മണിക്കൂര്‍കൊണ്ട് 446 കിലോമീറ്റര്‍ ദൂരം ഓടുന്ന ട്രെയിനിന് മഹേശന, പലൻപൂര്‍, അബു റോഡ്, ഫാല്‍ന, പലി മര്‍വാര്‍ എന്നീടങ്ങളില്‍ സ്റ്റോപ്പുണ്ട്. രാജസ്ഥാനിനെയും, ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ നിങ്ങള്‍ക്ക് നല്ലൊരു യാത്ര പ്രദാനം ചെയ്യുന്നു. ഗൊരഖ്പൂര്‍- ലക്‌നൗ വന്ദേഭാരത് എക്‌സ്പ്രസ് ഉത്തര്‍പ്രദേശിലെ നഗരങ്ങളായ ലക്‌നൗ-ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ മിനി വന്ദേഭാരത്, പുണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രങ്ങളായ അയോദ്ധ്യ രാമ ജന്മഭൂമി, ഗോരഖ്‌നാഥ് എന്നീ ക്ഷേത്ര വഴികളിലൂടെയും കടന്നുപോകുന്നു. 4 മണിക്കൂര്‍കൊണ്ടാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഗുവാഹത്തി- ജല്‍പൈഗുരി വന്ദേഭാരത് എക്‌സ്പ്രസ് ഗുവാഹത്തിയില്‍നിന്നും ജല്‍പൈഗുരിയിലേക്കുള്ള 411 കിലോമീറ്റര്‍ ദൂരം അഞ്ചരമണിക്കൂര്‍കൊണ്ട് ഈ വന്ദേഭാരത് എക്‌സ്പ്രസ് പിന്നിടും. വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസാണിത്. ഡെറാഡൂണ്‍- ഡല്‍ഹി ആനന്ദ് വിഹാര്‍…
Read More »